Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് കോഴിക്കോട്ട്
text_fieldsbookmark_border
കോഴിക്കോട്: സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് ബിസിനസ് കോൺക്ലേവ് ഒക്ടോബർ ആറിന് കോഴിക്കോട്ട്. സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഓൺലൈനിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ വൈസ് പ്രസിഡന്റും റിഫ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനുമായ എസ്. അമീനുൽ ഹസൻ നിർവഹിച്ചു. യൂത്ത് ബിസിനസ് കോൺക്ലേവിന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയും പരിപാടിയുടെ ജനറൽ കൺവീനറുമായ ശബീർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഇംപെക്സ് ഡയറക്ടർ സി. ജുനൈദ്, ബിസിനസ് ഇൻഫ്ലുവൻസർ ഇബാദുറഹ്മാൻ, സോളിസാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം പി.എം. സജീദ് എന്നിവർ സംസാരിച്ചു. സോളിഡ് ബിസിനസ് ക്ലബ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാൻ ബസ്മല സ്വാഗതം പറഞ്ഞു.
Next Story

