സോളിഡാരിറ്റി സംസ്ഥാന സമ്മേളനം ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsകോഴിക്കോട്: മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി രണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷൻ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ നഗരിയിൽ പ്രതിനിധി സമ്മേളനം നടക്കും.
പതിനായിരക്കണക്കിന് യുവാക്കൾ പങ്കെടുക്കുന്ന യുവജന റാലിക്ക് ശേഷം മറൈൻ ഡ്രൈവിൽ പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക. പ്രമുഖ ദേശീയ- അന്തർദേശീയ വ്യക്തിത്വങ്ങൾ സമ്മേളനത്തിന്റെ വിവിധ സെഷനുകളിലായി പങ്കെടുക്കും.
യുവജന സംഗമങ്ങൾ, ഏരിയ സമ്മേളനങ്ങൾ, മഹല്ല്-പണ്ഡിത സംഗമങ്ങൾ, ഹെറിറ്റേജ് വാക്ക്, സെമിനാറുകൾ, സംവാദ സദസ്സുകൾ, കലാ-കായിക മത്സരങ്ങൾ, മേഖല ജാഥകൾ, കുടുംബ സംഗമങ്ങൾ എന്നിങ്ങനെ വിപുലമായ പരിപാടികൾ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടക്കും.

