Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കോളർഷിപ്പ് അനുപാതം റദ്ദാക്കിയ വിധിക്കെതിരെ സോളിഡാരിറ്റി ഹരജി നൽകി

text_fields
bookmark_border
സ്കോളർഷിപ്പ് അനുപാതം റദ്ദാക്കിയ വിധിക്കെതിരെ സോളിഡാരിറ്റി ഹരജി നൽകി
cancel

നൂഡൽഹി: ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സുപ്രീകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. അനുപാതം റദ്ദാക്കിയ വിധി ഭരണഘടനാ വിരുദ്ധവും മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങളെ ഹനിക്കുന്നതുമാണെന്ന് ഹരജിയിൽ ചൂണ്ടികാട്ടി.

മുസ്‍ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണ് 2008ല്‍ മുസ്‌ലിം സമുദായത്തിന് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.

പ്രസ്തുത ഉത്തരവ് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന് വിധിച്ചുകൊണ്ടാണ് ഉത്തരവിനെ ജസ്റ്റിസ് എസ്.മണികുമാര്‍, ഷാജി പി ചാലി എന്നിവര്‍ അടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. മുസ്‌ലിം സമുദായത്തിന് പ്രത്യേക ഏർപ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് മുഴുവന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും നല്‍കണമെന്നുള്ള വിധി ഭരണഘടനാ വിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നു. അഡ്വ അമീന്‍ ഹസ്സന്‍, അഡ്വ ജെയ്മോന്‍ ആണ്‍ഡ്രൂസ് എന്നിവര്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Solidarity has filed a petition against the decision to cancel the scholarship ratio
Next Story