Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൈവിട്ടത്...

കൈവിട്ടത് കടുംപിടിത്തം; കൈയൊഴിഞ്ഞ് റവന്യൂവകുപ്പ്

text_fields
bookmark_border
കൈവിട്ടത് കടുംപിടിത്തം; കൈയൊഴിഞ്ഞ് റവന്യൂവകുപ്പ്
cancel

തിരുവനന്തപുരം: വിദഗ്ധാഭിപ്രായങ്ങളും വിയോജിപ്പുകളും മുഖവിലയ്ക്കെടുക്കാതെ സിൽവർ ലൈൻ സർവേയുടെ പേരിൽ സർക്കാർ തുടർന്ന നിയമപിൻബലമില്ലാത്ത കടുംപിടുത്തത്തിന് സ്വയം തിരുത്താണ് കല്ലിടൽ നിർത്തിയുള്ള പുതിയ ഉത്തരവ്. പദ്ധതിക്കുള്ള ഭൂമി സര്‍വേക്കായി അതിരുകല്ലുകള്‍ സ്ഥാപിക്കണമെന്ന് കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിൽ പരാമര്‍ശമില്ലെന്നിരിക്കെ ഏതു നിയമത്തിന്‍റെ പിൻബലത്തിലാണ് കല്ലിടൽ എന്ന ചോദ്യം തുടക്കം മുതലേ ഉയർന്നെങ്കിലും കെ-റെയിലും സർക്കാറും കൃത്യമായ മറുപടിയോ വിശദീകരണമോ നൽകിയിരുന്നില്ല. എന്നാൽ, കേന്ദ്രാനുമതി ലഭിക്കുകയോ പദ്ധതി നിർവഹണത്തിനാവശ്യമായ വായ്പ തരപ്പെടുകയോ ചെയ്യാത്ത ഘട്ടത്തിൽ ഭൂമിയേറ്റെടുക്കലിന്‍റെ പ്രതീതി സൃഷ്ടിക്കും വിധമായിരുന്നു പൊലീസിനെ ഉപയോഗിച്ചുള്ള ബലംപ്രയോഗിക്കലും അറസ്റ്റുചെയ്തു നീക്കലുമെല്ലാം.

അപ്പോഴും ആരാണ് കല്ലിടലിന് നിർദേശം നൽകിയെന്നത് അവ്യക്തമായിരുന്നു. ഒരുവേള റവന്യൂ വകുപ്പിന്‍റെ നിർദേശപ്രകാരമാണ് കല്ലിടലെന്ന കെ-റെയിൽ വിശദീകരണം റവന്യൂമന്ത്രി പരസ്യമായി നിഷേധിക്കുന്നതിലും തള്ളിപ്പറയുന്നതിൽ വരെ വിവാദങ്ങൾ മൂർഛിച്ചു. എന്നാൽ, കല്ലിടൽ അവസാനിപ്പിച്ച് തിങ്കളാഴ്ച ഇറക്കിയ ഉത്തരവിൽ ഇത് സംബന്ധിച്ച് വ്യക്തത റവന്യൂ വകുപ്പ് വരുത്തിയിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ' സാമൂഹ്യാഘാത പഠനം നടത്താനുള്ള സർവേക്കായി കല്ലിടാൻ പോകുന്നുവെന്ന് കെ-റെയിൽ അറിയിച്ചിരുന്നെന്നാണ് ഉത്തരവിന്‍റെ തുടക്കത്തിൽ റവന്യൂ വകുപ്പ് അടിവരയിടുന്നത്. തങ്ങളല്ല കല്ലിടാൻ നിർദേശിച്ചതെന്ന് പറയാതെ പറഞ്ഞതിനൊപ്പം അതൃപ്തിയുടെ സൂചനകൾ കൂടി റവന്യൂ ഉത്തരവിലുണ്ട്.

സിൽവർ ലൈൻ സർവേയുടെ പേരിൽ ബലംപ്രയോഗിച്ചുള്ള കല്ലിടൽ സർക്കാർ അധികാരപ്രയോഗത്തിന്‍റെ പ്രതീകമെന്നനിലയിൽ തുടക്കം മുതൽതന്നെ കടുത്ത പ്രതിഷേധത്തിന് വിധേയമായിരുന്നു. 'സാമൂഹികാഘാതത്തിന്‍റെ ഭാഗമായി അടയാളമിടണമെന്നല്ലാതെ കല്ലിടൽ നിർബന്ധമില്ലെന്ന്' കെ-റെയിൽ സംവാദത്തിൽ സിൽവർ ലൈനിനെ അനുകൂലിക്കാനെത്തിയ റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിനും ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹികാഘാത പഠനം നടത്തേണ്ട പ്രദേശം അതിര് തിരിച്ചു മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് മാത്രമാണ് നിയമത്തിലുള്ളത്. അതു മഞ്ഞ നിറത്തിലുള്ള ഗുണനചിഹ്നമോ വരകളോ മതിയാകുമെന്നാണ് നിയമത്തിലുമുള്ളത്.

അതിരുനിർണയ രീതി മാറും; പക്ഷേ സർവേ..

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ ലൈ​ൻ​ അ​തി​രു​നി​ർ​ണ​യ രീ​തി​ക​ൾ മാ​റു​മെ​ങ്കി​ലും സാ​മൂ​ഹി​കാ​ഘാ​ത സ​ർ​വേ​യു​ടെ കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. പൂ​ർ​ണ​മാ​യും ജ​നം സ​ഹ​ക​രി​ച്ചാ​ൽ മാ​ത്രം ന​ട​ക്കു​ന്ന സ​ർ​വേ​യും വി​വ​ര​ശേ​ഖ​ര​ണ​വു​മാ​ണ്​ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഘ​ട​കം. ഉ​ദ്യോ​ഗ​സ്ഥ​ർ പ​ദ്ധ​തി​മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ്​ സ​ർ​വേ ന​ട​ത്തേ​ണ്ട​ത്. ഇ​തി​നാ​യി 75 ചോ​ദ്യ​ങ്ങ​ളു​ൾ​പ്പെ​​ടു​ന്ന ചോ​ദ്യാ​വ​ലി​യും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. അ​തി​രു​നി​ർ​ണ​യ ന​ട​പ​ടി​ക​ൾ ത​ന്നെ ഇ​ത്ര​യേ​റെ പ്ര​ശ്​​ന​സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ ഭൂ​വു​ട​മ​ക​ൾ നി​സ്സ​ഹ​ക​രി​ച്ചാ​ൽ വീ​ടു​ക​ളി​ലെ​ത്തി​യു​ള്ള സ​​ർ​വേ അ​വ​താ​ള​ത്തി​ലാ​കും. വി​വ​ര​​ശേ​ഖ​ര​ണ​ത്തി​നൊ​ടു​വി​ൽ വീ​ട്ടു​ട​മ സ​ർ​വേ ഫോ​റ​ത്തി​ൽ ഒ​പ്പി​ട്ടു​ന​ൽ​ക​ണ​മെ​ന്ന​തി​നാ​ൽ വി​ശേ​ഷി​ച്ചും. ക​ണ്ണൂ​രി​ൽ ഇ​ത്ത​രം ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ തു​ട​ങ്ങി​യെ​ങ്കി​ലും ആ​ളു​ക​ളു​ടെ നി​സ്സ​ഹ​ക​ര​ണ​വും പ്ര​തി​ഷേ​ധ​വും മൂ​ലം വേ​ഗം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി വ​ന്നു.

17 പേ​ജു​ള്ള വി​വ​ര​ശേ​ഖ​ര​ണ ചോ​ദ്യാ​വ​ലി​യി​ൽ ഒ​ന്നാം പു​റ​ത്ത്​ സി​ൽ​വ​ർ ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന വ​സ്തു​വി​ൽ പ​ദ്ധ​തി സം​ബ​ന്ധ​മാ​യി സ്ഥാ​പി​ച്ച അ​തി​ർ​ത്തി​ക്ക​ല്ലി​ന്‍റെ ന​മ്പ​ർ ചോ​ദി​ച്ചി​ട്ടു​ണ്ട്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്​ മാ​റ്റേ​ണ്ടി വ​രും. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ മൂ​ല​മു​ണ്ടാ​കു​ന്ന ആ​ഘാ​ത​ങ്ങ​ള്‍, ബാ​ധി​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ള്‍, ന​ഷ്ടം സം​ഭ​വി​ക്കു​ന്ന വീ​ടു​ക​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, ആ​ഘാ​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ശേ​ഖ​ര​ണ​മാ​ണ്​ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന​തെ​ന്നാ​ണ്​ കെ-​റെ​യി​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം.

'തിരുത്തൽ'; പ്രതിപക്ഷത്തിന്​ വീണുകിട്ടിയ ആയുധം

തി​രു​വ​ന​ന്ത​പു​രം: കെ-​റെ​യി​ൽ ക​ല്ലി​ട​ൽ ഉ​പേ​ക്ഷി​ച്ച സ​ർ​ക്കാ​ർ തീ​രു​മാ​നം പ്ര​തി​പ​ക്ഷ​ത്തി​ന്​ നേ​ട്ടം. എ​ന്തു​വി​ല കൊ​ടു​ത്തും ക​ല്ലി​ട​ലു​മാ​യി മു​ന്നോ​ട്ട്​ പോ​കു​മെ​ന്ന നി​ല​പാ​ടി​ൽ​നി​ന്നാ​ണ്​ പി​ന്മാ​റേ​ണ്ടി​വ​ന്ന​ത്. തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം കൊ​ടു​മ്പി​രി​ക്കൊ​ണ്ടി​രി​ക്കെ സ​ർ​ക്കാ​റി​ന്‍റെ 'തി​രു​ത്ത​ൽ' മു​ഖ്യ രാ​ഷ്ട്രീ​യ വി​ഷ​യ​മാ​കും.

കെ-​റെ​യി​ൽ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ്​ ക​ല്ലി​ട​ൽ ന​ട​ന്നത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ്​ ഉ​യ​ർ​ന്ന​ത്. ​പ്ര​തി​പ​ക്ഷം പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ക​ല്ലി​ട​ൽ ​പൊ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലാ​യി. സി.​പി.​എം കേ​ന്ദ്ര​ങ്ങ​ളി​ൽ​പോ​ലും ശ​ക്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്​ ഉ​ണ്ടാ​യി. ക​ല്ലി​ട​ലി​ന്​ പ​ക​രം മ​റ്റ്​ വ​ഴി​ക​ൾ തേ​ട​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷം നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ർ​ക്കാ​ർ വ​ഴ​ങ്ങിയി​ല്ല. പ​ഠ​ന​ത്തി​ന്​ കോ​ട​തി അ​നു​മ​തി​യു​ണ്ടെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഇത്. പ​ഠ​ന​ത്തി​നാ​ണ്​ കോ​ട​തി അ​നു​മ​തി​യെ​ന്നും പ​ദ്ധ​തി​ക്ക്​ അ​നു​മ​തി ല​ഭി​ക്കും​മു​മ്പ്​ ക​ല്ല്​ സ്ഥാ​പി​ക്കാ​​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യി​ല്ല.

കെ-​റെ​യി​ൽ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രും സ്വ​കാ​ര്യ​ഭൂ​മി​യി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കല്ലിടുന്നതിൽ​ വി​യോ​ജി​ച്ച​ു. സ​ർ​ക്കാ​റി​ന്‍റെ പി​ടി​വാ​ശി രാ​ഷ്ട്രീ​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന്​ ഭ​ര​ണ​പ​ക്ഷ​ത്തു​ത​ന്നെ അ​ഭി​പ്രാ​യം ഉ​യ​ർന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ക​ല്ലി​ട​ൽ ഉ​പേ​ക്ഷി​ച്ച്​ ജി​യോ ടാ​ഗി​ങ്ങോ ജി.​പി.​എ​സ് സം​വി​ധാ​ന​മോ ഉ​പ​യോ​ഗി​ച്ച്​ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്താ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം. ഈ മ​നം​മാ​റ്റം പ്ര​തി​പ​ക്ഷ​ത്തി​ന്​ രാ​ഷ്ട്രീ​യ​നേ​ട്ട​മാ​ണ്.

Show Full Article
TAGS:silverline K rail survey revenue dept 
News Summary - Silverline Survey: Revenue Department says no to clashes
Next Story