കെ.എസ്.ആർ.ടി.സി ബസ് മുങ്ങിയ സംഭവം; ഡ്രൈവർക്ക് കാരണംകാണിക്കൽ നോട്ടീസ്
text_fieldsതിരുവനന്തപുരം: കനത്തമഴയിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിൽ മുങ്ങിയ സംഭവത്തിൽ ഡ്രൈവർ എസ്. ജയദീപിന് മോേട്ടാർ വാഹന വകുപ്പിെൻറ കാരണംകാണിക്കൽ നോട്ടീസ്. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കം നടപടി സ്വീകരിക്കാനാണ് നീക്കം.
ഐ.എൻ.ടി.യു.സി ഈരാറ്റുപേട്ട യൂനിറ്റ് പ്രസിഡൻറാണ് ജയദീപ്. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിക്ക് മുന്നിൽ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് പകുതിയോളം മുങ്ങിയത്. ഇവിടെ ഒരാൾപൊക്കം വെള്ളമുണ്ടായിരുന്നു.
മുങ്ങിയ ബസിൽനിന്ന് നാട്ടുകാരാണ് യാത്രക്കാരെ പുറത്തെത്തിച്ചതും വടം വലിച്ച് ബസ് കരകയറ്റിയതും. അന്നുതന്നെ ജയദീപിനെ കെ.എസ്.ആർ.ടി.സി സസ്പെൻഡ് ചെയ്തിരുന്നു.
ഗതാഗത മന്ത്രി ആൻറണി രാജുവിെൻറ നിർദേശത്തെ തുടർന്നായിരുന്നു നടപടി. തനിക്കെതിരെ നടപടിയെടുത്ത ഉദ്യോഗസ്ഥരെ അവഹേളിച്ച് സമൂഹമാധ്യമത്തിൽ ജയദീപ് ഇട്ട പോസ്റ്റും വിഡിയോയും വലിയരീതിയിൽ പ്രചരിച്ചിരുന്നു. 'കെ.എസ്.ആർ.ടി.സിയിലെ എന്നെ സസ്പെൻഡ് ചെയ്ത കൊണാണ്ടൻമാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നെ സസ്പെൻഡ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക' എന്ന് ജയദീപ് ഫേസ്ബുക് കുറിപ്പിൽ എഴുതിയിരുന്നു.