Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് ശോഭ...

പാലക്കാട് ശോഭ സുരേന്ദ്രനെ സ്ഥാനാർഥി‍യാക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ നിർദേശം

text_fields
bookmark_border
പാലക്കാട് ശോഭ സുരേന്ദ്രനെ സ്ഥാനാർഥി‍യാക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്‍റെ നിർദേശം
cancel

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ പാലക്കാട് മത്സരിക്കും. എട്ടിലേറെ മണ്ഡലങ്ങളിൽ ശോഭ സുരേന്ദ്രന്‍റെ പേര് പരിഗണനയിൽ ഉണ്ടായിരുന്നു. വട്ടിയൂർക്കാവ്, പാലക്കാട്, ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങൾ, കോഴിക്കോട് ജില്ലയിലെ ചില മണ്ഡലങ്ങൾ എന്നിങ്ങനെ പലയിടത്തും ബി.ജെ.പി സ്ഥാനാർഥിയായി ശോഭ സുരേന്ദ്രന്‍റെ പേര് ഉയർന്ന് കേട്ടിരുന്നു.

ഏറ്റവും പുതിയ വിവരം അനുസരിച്ച് ശോഭ സുരേന്ദ്രൻ പാലക്കാട് മത്സരിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്‍റെ നിർദേശം. ഏത് മണ്ഡലത്തിൽ മത്സരിച്ചാലും അവിടെ അതിശക്തമായ മത്സരം കാഴ്ചവെക്കാൻ കഴി‍യുന്ന ബി.ജെ.പി സ്ഥാനാർഥിയാണ് ശോഭ സുരേന്ദ്രൻ. ബി.ജെ.പിക്ക് വലിയ സ്വാധീനം ഉള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ മൂന്ന് തവണയായി പാലക്കാട് നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsShobha SurendranKerala Assembly Election 2026
News Summary - Shobha Surendran will contest from Palakkad
Next Story