Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കർ പിണറായിയുടെ...

ശിവശങ്കർ പിണറായിയുടെ വിശ്വസ്​തൻ; തുടക്കം​ വൈദ്യുതി മന്ത്രിയായപ്പോൾ

text_fields
bookmark_border
ശിവശങ്കർ പിണറായിയുടെ വിശ്വസ്​തൻ; തുടക്കം​ വൈദ്യുതി മന്ത്രിയായപ്പോൾ
cancel

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയ​െൻറ ഏറ്റവും വിശ്വസ്​തനായ ഉദ്യാഗസ്​ഥനാണ്​ ഇന്ന്​ ഇ.ഡി അറസ്​റ്റ്​ ചെയ്​ത മുതിർന്ന ഐ.എ.എസുകാരനായ എം. ശിവശങ്കർ. 1996ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായ കാലത്ത്​ തുടങ്ങിയതാണ്​ ഈ ബന്ധം. അന്ന്​ വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നെങ്കിലും ചീഫ്​ സെക്രട്ടറിയേക്കാൾ അധികാരം പ്രയോഗിക്കാനുള്ള സ്വാതന്ത്ര്യം ഇദ്ദേഹത്തി​നുണ്ടായിരുന്നു. ഇതോടെ 'സൂപ്പർ സെക്രട്ടറി' എന്നാണ്​ ഉദ്യോഗസ്​ഥർക്കിടയിൽ അറിയപ്പെട്ടിരുന്നത്​. ഇത്രയും ഉന്നത സ്​ഥാനത്ത്​ നിന്നാണ് വിവാദമായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട​ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ​ പ്രതിയാകുന്നത്​. അതോടെ സർക്കാറിനും ഇടതുമുന്നണിക്കും അനഭിമതനായി. 'വഞ്ചകൻ' എന്നാണ്​ ഇടത്​, സി.പി.എം നേതാക്കൾ അദ്ദേഹത്തെ കുറിച്ച്​ പറഞ്ഞത്​. എങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ പൂർണമായും തള്ളിപ്പറഞ്ഞിട്ടി​െല്ലന്നത്​ ശ്രദ്ധേയം.

പിണറായി സർക്കാറിൽ ആദ്യം മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറിയായിട്ടായിരുന്നു നിയമനം. പിന്നീട്​ ഐ.ടി വകുപ്പ് സെക്രട്ടറിയായി. പകരം പ്രൈവറ്റ്​ സെക്രട്ടറി സ്​ഥാനത്തേക്കുവന്ന എം.വി. ജയരാജനും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയും മാറിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും കരുത്തനായി ഇദ്ദേഹം മാറി. ഒടുവിൽ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും ശിവശങ്കർ ചുമതലയേറ്റു.

ഈ സ്​ഥാനത്തിരുന്ന്​ കൊണ്ടാണ്​ അദ്ദേഹം സ്വർണക്കടത്തിൽ സ്വപ്​ന സുരേഷിനും സംഘത്തിനും ഒത്താശ ചെയ്​തു കൊടുത്ത്​. വിവാദമായ സ്​പ്രിൻക്ലർ ഇടപാടിൽ സ്വന്തം ബോധ്യത്തിലാണ്​ കരാർ ഒപ്പിട്ടതെന്നാണ്​ ഇദ്ദേഹം തുറന്നുപറഞ്ഞത്​. വന്യൂവകുപ്പിൽ ഡെപ്യൂട്ടി കലക്ടറായിരിക്കെ, 1995ലാണ്​ ഇദ്ദേഹത്തിന്​ കൺഫേഡ് ഐ.എ.എസ് കിട്ടിയത്​. മലപ്പുറം ജില്ല കലക്ടറായാണ്​ ഐ.എ.എസ് പദവിയിൽ സർവിസ്​ തുടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PinarayiShivashankarTrivandrum Gold Smuggling
News Summary - Shivashankar is Pinarayi's loyal official
Next Story