Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലവളപ്പിൽ...

മുല്ലവളപ്പിൽ നജ്മുദ്ദീൻ നേരിട്ടത്​ സമാനതകളില്ലാത്ത​ പൊലീസ്​ പീഡനം

text_fields
bookmark_border
മുല്ലവളപ്പിൽ നജ്മുദ്ദീൻ നേരിട്ടത്​ സമാനതകളില്ലാത്ത​ പൊലീസ്​ പീഡനം
cancel
camera_alt

നജ്മുദ്ദീനിൽ നിന്ന്​ പൊലീസ് മൊഴിയെടുക്കുന്നു

പൊന്നാനി: കഴിഞ്ഞ ശനിയാഴ്ചയാണ് പൊന്നാനി തെക്കേപ്പുറം സ്വദേശിയും ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായ മുല്ലവളപ്പിൽ നജ്മുദ്ദീ​​െൻറ ദുരിതങ്ങളുടെ​ തുടക്കം. അന്ന്​ രാവിലെയാണ്​ മകനുമായി പൊന്നാനി പൊലീസ് സ്​​േറ്റഷനിലെത്താൻ പിതാവിന്​ നിർദേശം ലഭിച്ചത്​.

കാര്യമന്വേഷിച്ചെങ്കിലും സ്‌റ്റേഷനിൽ ഹാജരായാൽ മതിയെന്ന മറുപടി മാത്രമാണ് ലഭിച്ചത്. ഇതിനിടെ രാവിലെ 10ന്​ നജ്​മുദ്ദീനെ തിരക്കി രണ്ട് പൊലീസുകാർ യൂനിഫോമിലല്ലാതെ വീട്ടിലെത്തി. നജ്മുദ്ദീ​ൻ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീട്ടുകാർ കാര്യമന്വേഷിച്ചെങ്കിലും ബന്ധുക്കളുടെ മുന്നിൽവെച്ച് മർദിച്ചശേഷം നജ്മുദ്ദീ​െൻറതന്നെ ബൈക്കിൽ പൊന്നാനി പൊലീസ് സ്‌റ്റേഷനിലേക്കെന്ന്​ പറഞ്ഞ്​ കൊണ്ടുപോയി​.

സ്‌റ്റേഷനിലേക്ക് എന്ന വ്യാജേന ക്വാർട്ടേഴ്സിലെത്തിച്ച യുവാവിനെ ഒരുമണിക്കൂറോളം തിരൂർ പൊലീസ് സ്​റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്റർ ക്രൂരമായി മർദിക്കുകയായിരുന്നുവത്രെ.

അവശനായ യുവാവിനെ വലിച്ചിഴച്ച് ക്വാർട്ടേഴ്സിനുള്ളിലേക്ക് കയറ്റി വിവസ്ത്രനാക്കി രഹസ്യഭാഗത്തുൾപ്പെടെ മർദിച്ചു. ബന്ധുക്കൾ പൊന്നാനി സ്​റ്റേഷനിലെത്തിയെങ്കിലും അറസ്​റ്റ്​ ചെയ്തിട്ടില്ലെന്നായിരുന്നു വിശദീകരണം. ഇവരെത്തിയ ബൈക്ക് സ്​റ്റേഷൻവളപ്പിൽ കണ്ടതോടെ ബന്ധുക്കൾ ക്വാർട്ടേഴ്സിന് സമീപമെത്തിയപ്പോഴാണ് അവശനായി കിടക്കുന്ന നജ്മുദ്ദീനെ കണ്ടത്.

എന്നാൽ, മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്ന് വരുത്താനുള്ള ശ്രമമാണ് പിന്നീട് പൊന്നാനി പൊലീസ് നടത്തിയത്. ആശുപത്രിയിൽ കഴിയുമ്പോഴും നജ്മുദ്ദീനെ അനിഷ് പീറ്റർ വിളിച്ച് ഭീഷണിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanipolice brutality
News Summary - severe police butality against youth in ponnani
Next Story