കുംഭമേള വൈറൽ താരം മൊണാലിസക്ക് തിരിച്ചടി; പൊലീസ് സംരക്ഷണം പിന്‍വലിച്ച് കോടതി
text_fieldsകൊച്ചി: കുംഭമേള വൈറൽ താരം മൊണാലിസക്കും ഭർത്താവ് ഫർമാനും നൽകിയിരുന്ന പൊലീസ് സംരക്ഷണം പിന്‍വലിച്ച് ഹൈകോടതി. ഇരുവരെയും കണ്ടത്താന്‍ ലഭയമായ ഫോൺ നമ്പറിലൂടെയും വിലാസത്തിലൂടെയും കഴിയുന്നില്ലെന്ന് സർക്കാർ അറിയച്ചതോടെയാണ് നടപടി. പെൺകുട്ടി ആവശ‍്യപ്പെട്ടാൽ മാത്രം സംരഷണം നൽകിയാൽ മതിയെന്ന് കോടതി അറിയിച്ചു. ഫർമാന്‍റെ മുന്‍കൂർ ഹരജി മധ‍്യപ്രദേശ് കോടതി തള്ളിയിരുന്നു.
അന്യമതസ്ഥനായ ഫർമാൻ എന്ന യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും തനിക്കെതിരെ വലിയ രീതിയിൽ വിദ്വേഷ പ്രചാരണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിച്ച് മോണാലിസ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ ഫോട്ടോകൾ തെരുവുകളിൽ കത്തിക്കുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തതായി ഹരജിയിൽ പറയുന്നു. നേരിൽ കണ്ടാൽ വെടിവച്ചു കൊല്ലുമെന്നും വ്യക്തമാക്കുന്ന ഭീഷണി സന്ദേശങ്ങൾ ഫോണിലൂടെ ലഭിച്ചതായുമാണ് ഹരജിയിലെ വെളിപ്പെടുത്തി. ഇതോടെയാണ് ഹൈകോടതി പൊലീസ് സംരക്ഷണം നൽകിയത്.
അതേ സമയം ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് മോണാലിസയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെതിരെ ദമ്പതികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

