Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറ്റുറപ്പിച്ചു,...

സീറ്റുറപ്പിച്ചു, വോട്ടുറപ്പിക്കാൻ ജെ​ൻ​സി​യെ ല​ക്ഷ്യ​മി​ട്ട് പ്ര​ചാ​ര​ണം രാ​ത്രി​യി​ൽ

text_fields
bookmark_border
സീറ്റുറപ്പിച്ചു, വോട്ടുറപ്പിക്കാൻ ജെ​ൻ​സി​യെ ല​ക്ഷ്യ​മി​ട്ട് പ്ര​ചാ​ര​ണം രാ​ത്രി​യി​ൽ
cancel
camera_alt

കാ​യം​കു​ളം മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​ ഫി​റ്റ്​​ന​സ്​ സെ​ന്‍റ​റി​ൽ

കാ​യം​കു​ളം: കാ​ലം മാ​റി​യ​തോ​ടെ രാ​ത്രി​ക​​ളെ പ​ക​ലാ​ക്കു​ന്ന ജെ​ൻ​സി ത​ല​മു​റ​യെ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ ത​ന്നെ നി​യോ​ഗി​ക്കേ​ണ്ട സ്ഥി​തി​യി​ലേ​ക്കും​ കാ​ര്യ​ങ്ങ​ൾ എ​ത്തി. പൊ​ള്ളു​ന്ന വേ​ന​ൽ​ചൂ​ടും സ​മ​യ​ക്കു​റ​വും ത​കി​ടം മ​റി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ രാ​ത്രി​ക​ളെ പ​ക​ലു​ക​ളാ​ക്കു​ന്ന ഇ​ട​പെ​ട​ലു​ക​ളു​മാ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ക​ളം നി​റ​യു​ന്ന​ത്. ട​ർ​ഫു​ക​ൾ, സി​നി​മ ശാ​ല​ക​ൾ, ഹോ​ട്ട​ലു​ക​ൾ എ​ന്നി​വ​ക്ക്​ മു​ന്നി​ലാ​ണ്​ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന​ത്. കൂ​ടാ​തെ ഫി​റ്റ്​​ന​സ്​ സെ​ന്‍റ​റു​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​യും ഇ​ഷ്ട​​കേ​ന്ദ്ര​ങ്ങ​ളാ​കു​ക​യാ​ണ്. ഇ​തി​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലാ​ണ്​ നി​ല​വി​ൽ പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

പു​തു​ത​ല​മു​റ​യെ ആ​ക​ർ​ഷി​ക്കാ​നു​ള്ള സൈ​ബ​റി​ട​ങ്ങ​ളി​ലെ ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്കും​ ഇ​ത്ത​വ​ണ വാ​ശി​യേ​റെ​യാ​ണ്. ഇ​ട​തു-​വ​ല​ത് മു​ന്ന​ണി​ക​ളാ​ണ് സൈ​ബ​ർ ഇ​ട​ത്തി​ൽ​ ​പ്ര​ധാ​ന​മാ​യും ക​ളം നി​റ​യു​ന്ന​ത്. ഇ​വ​ർ​ക്ക്​ ഒ​പ്പം എ​ത്താ​ൻ ക​ഴി​യാ​തെ എ​ൻ.​ഡി.​എ ഇ​ഴ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശം കൊ​ടി​മു​ടി​യോ​ളം ഉ​യ​ർ​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ്​ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. ചാ​യ​ക്ക​ട​ക​ളി​ലും ക​വ​ല​ക​ളി​ലും വാ​യ​ന​ശാ​ല​ക​ളി​ലും നി​റ​ഞ്ഞു​നി​ന്നി​രു​ന്ന രാ​ഷ്ട്രീ​യ വ​ർ​ത്ത​മാ​ന​ങ്ങ​ൾ ഏ​റെ​ക്കു​റെ സൈ​ബ​റി​ട​ത്തി​ലേ​ക്ക് മാ​റി​യ സാ​ഹ​ച​ര്യ​ത്തെ മു​ന്ന​ണി​ക​ൾ ഫ​ല​പ്ര​ദ​മാ​യാ​ണ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ക​ലു​ക​ളി​ൽ ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ല്ലാ​ത്ത​താ​ണ്​ സാ​മ്പ്രാ​ദാ​യി​ക തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ച​ത്. ഫേ​സ്​​ബു​ക്, വാ​ട്​​സാ​പ്പ്, ഇ​ൻ​സ്റ്റ​ഗ്രാം, എ​ക്സ്, ടെ​ല​ഗ്രാം തു​ട​ങ്ങി​യ​വ​യി​ലു​ടെ കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച പ്ര​ചാ​ര​ണം ന​ട​ത്താ​മെ​ന്ന​ത്​ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും സൗ​ക​ര്യ​മാ​യി. അ​ഭി​പ്രാ​യ​രൂ​പ​വ​ത്ക​ര​ണം ശ​ക്​​ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ​ ജി​ല്ല​യി​ലെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പേ​ജു​ക​ൾ സ​ജീ​വ​മാ​ണ്.

കാ​യം​കു​ളം മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ ദേ​വി​കു​ള​ങ്ങ​ര​യി​ൽ ​തൊ​ഴി​ലു​റ​പ്പ്​ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം

സെ​ന്‍സ​റി​ങ്ങി​ന്​ സാ​ധ്യ​ത​യി​ല്ലാ​ത്ത സൈ​ബ​റി​ട​ത്തി​ൽ വ്യ​ക്തി​ഹ​ത്യ പ​രാ​മ​ർ​ശ​ങ്ങ​ളും സ​ഭ്യ​മ​ല്ലാ​ത്ത പ്ര​യോ​ഗ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്കു​ന്ന​ത്​ നേ​തൃ​ത്വ​ങ്ങ​ളെ വെ​ട്ടി​ലാ​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. പ്ര​തി​പ​ക്ഷ മ​ര്യാ​ദ പാ​ലി​ക്കാ​തെ​യു​ള്ള വ്യ​ക്​​തി​ഹ​ത്യ​ക​ൾ തി​രി​ച്ച​ടി​ക​ൾ​ക്ക്​ കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. നേ​താ​ക്ക​ളു​ടെ പ്ര​സം​ഗ​ങ്ങ​ൾ, വാ​ർ​ത്താ സ​മ്മേ​ള​ന​ങ്ങ​ളു​ടെ ലൈ​വ്, ഡോ​ക്യു​മെ​ന്റ​റി​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, രാ​ഷ്ട്രീ​യ വി​മ​ർ​ശ​നം എ​ന്നി​വ​യാ​ലും സൈ​ബ​ർ ഇ​ടം സ​ജീ​വ​മാ​ണ്. കു​റ​ഞ്ഞ ചെ​ല​വി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പോ​സ്റ്റ​റു​ക​ൾ പ്ര​ച​രി​പ്പി​ക്കാ​മെ​ന്ന​തും നേ​ട്ട​മാ​ണ്.

ഇ​തി​നി​ടെ തൊ​ഴി​ലു​റ​പ്പ്​ ​തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ന്ന ഇ​ട​ങ്ങ​ളാ​ണ്​ പ​ര​മ്പ​രാ​ഗ​ത ജ​ന​ക്കൂ​ട്ട കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലു​ള്ള സ്ഥാ​നാ​​ർ​ഥി​ക​ളു​ടെ ആ​ക​ർ​ഷ​ണി​യ കേ​ന്ദ്ര​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. എ​ല്ലാ ദി​വ​സ​വും സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ത്ത​രം ഇ​ട​ങ്ങ​ളി​ൽ എ​ത്താ​റു​ണ്ട്. നൂ​റു ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്നി​ച്ച്​ കാ​ണാ​മെ​ന്ന​താ​ണ്​ സൗ​ക​ര്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newselectionKerala Assembly Election 2026
News Summary - Seat secured, campaigning at night targeting Jency to secure votes
Next Story