Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂൾ കെട്ടിടങ്ങളുടെ...

സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്​നസ്: കലക്ടർമാരുടെ യോഗം വിളിച്ചു

text_fields
bookmark_border
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്​നസ്: കലക്ടർമാരുടെ യോഗം വിളിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തി​ലെ പ്ര​തി​സ​ന്ധി സം​ബ​ന്ധി​ച്ച്​ ജി​ല്ല ക​ല​ക്ട​ർ​മാ​രു​ടെ യോ​ഗം ബു​ധ​നാ​ഴ്ച ച​ർ​ച്ച ചെ​യ്യും. ചീ​ഫ്​ സെ​ക്ര​ട്ട​റി വി​ളി​ച്ച യോ​ഗ​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും പ​​ങ്കെ​ടു​ക്കും.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ​ എ​ൻ.​ഒ.​സി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ ഒ​ട്ടേ​റെ സ്കൂ​ളു​ക​ൾ​ക്ക്​ ഫി​റ്റ്​​ന​സ്​ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. ഫി​റ്റ്​​ന​സ്​ ല​ഭി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ​കൊ​ല്ലം തേ​വ​ല​ക്ക​ര സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി ഷോ​ക്കേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഫി​റ്റ്​​ന​സ്​ നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ പ​ല സ്കൂ​ളു​ക​ൾ​ക്കും ചെ​റി​യ പ്ര​ശ്​​ന​ങ്ങ​ളു​ടെ പേ​രി​ൽ​പോ​ലും ഫി​റ്റ്​​ന​സ്​ നി​ഷേ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നാ​ണ്​ ആ​ക്ഷേ​പം. വൈ​ദ്യു​തി, അ​ഗ്​​നി​ര​ക്ഷ, ആ​രോ​ഗ്യം, വ​നം-​വ​ന്യ​ജീ​വി, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ സ്കൂ​ൾ സു​ര​ക്ഷ നി​രീ​ക്ഷ​ണ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ട്​ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്​ എ​ൻ​ജി​നീ​യ​റി​ങ്​ വി​ഭാ​ഗം ഫി​റ്റ്​​ന​സ്​ അ​പേ​ക്ഷ നി​ര​സി​ക്കു​ക​യാ​ണെ​ന്നാ​ണ്​ സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റു​ക​ളു​ടെ പ​രാ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingcollectorschool buildingfitnessKerala News
News Summary - Fitness of school buildings: Collectors' meeting called
Next Story