പ്രവൃത്തിദിനങ്ങളിൽ സ്കൂൾ വാർഷിക പരിപാടി പാടില്ല- ബാലാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സ്കൂൾ വാർഷിക പരിപാടി പ്രവൃത്തിദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ. പരിപാടികൾ ശനി, ഞായർ ദിവസങ്ങളിൽ പകൽ ആരംഭിച്ച് രാത്രി 9.30നകം തീരുന്ന രീതിയിൽ ക്രമീകരിക്കണം.
സ്കൂൾ പ്രവർത്തനങ്ങളെയും കുട്ടികളുടെ ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ പാടില്ല. സർക്കാറിതര ഏജൻസികളും ക്ലബുകളും വിവിധ സംഘടനകളും സ്കൂൾ അവധി ദിവസങ്ങളിൽ മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാവൂ.
പഠനത്തോടൊപ്പം കലാ-കായിക പ്രവർത്തനങ്ങൾ കുട്ടിയുടെ അവകാശമാണ്. കുട്ടികൾക്ക് സമ്മർദമോ തടസ്സങ്ങളോ ഇല്ലാതെ കലാ-കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവണം. മത്സരങ്ങളിലെ പങ്കാളിത്തം കുട്ടികൾക്ക് മാനസിക സമ്മർദങ്ങളില്ലാതെ കടന്നുപോകാവുന്ന അനുഭവമായി മാറണം.
സ്കൂൾ വാർഷികം രാത്രി ഏറെ വൈകി അവസാനിപ്പിക്കുന്നതായും വിവിധ കലാപരിപാടികൾക്ക് ഉച്ചമുതൽ മേക്കപ്പിട്ട് വിശപ്പും ദാഹവും സഹിച്ച് തളർന്നിരിക്കുന്ന കുട്ടികളെ സ്കൂളുകളിൽ കാണാൻ കഴിഞ്ഞതായും തോട്ടടയിലെ റിട്ട. ടീച്ചർ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

