Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകടകംപള്ളിയും ജലീലും...

കടകംപള്ളിയും ജലീലും നിരവധി തവണ യു.എ.ഇ കോൺസുലേറ്റിൽ എത്തിയെന്ന്​ സരിത്ത്​​

text_fields
bookmark_border
കടകംപള്ളിയും ജലീലും നിരവധി തവണ യു.എ.ഇ കോൺസുലേറ്റിൽ എത്തിയെന്ന്​ സരിത്ത്​​
cancel

കൊ​ച്ചി: മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും കെ.​ടി. ജ​ലീ​ലും നി​ര​വ​ധി ത​വ​ണ യു.​എ.​ഇ കോ​ൺ​സു​ലേ​റ്റ്​ സ​ന്ദ​ർ​ശി​ച്ച​താ​യി സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സി​ലെ പ്ര​തി സ​രി​ത്ത്​. കോ​ൺ​സു​ലേ​റ്റി​െൻറ കാ​ബി​നി​ൽ​ ഇ​വ​ർ എ​ന്താ​​ണ്​ ച​ർ​ച്ച ചെ​യ്​​ത​തെ​ന്ന്​ അ​റി​യി​ല്ലെ​ന്നും എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. മ​ക​ന്​ യു.​എ.​ഇ​യി​ൽ ജോ​ലി കി​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ മ​ന്ത്രി ക​ട​കം​പ​ള്ളി എ​ത്തി​യ​തെ​ന്നാ​ണ്​ അ​റി​ഞ്ഞ​ത്.

കോ​ൺ​സു​ലേ​റ്റ്​ സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ഭ​ക്ഷ്യ​ക്കി​റ്റ്​ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ജ​ലീ​ലി​െൻറ സ​ന്ദ​ർ​ശ​നം. ഇ​വ​രെ കൂ​ടാ​തെ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​രും മ​ക​ൻ അ​ബ്​​ദു​ൽ ഹ​ക്കീ​മും നി​ര​വ​ധി ത​വ​ണ കോ​ൺ​സു​ലേ​റ്റി​ൽ എ​ത്തി​യി​രു​ന്നെ​ന്നും ധ​ന​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​നും മ​ത​ഗ്ര​ന്ഥ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു​മാ​ണ്​ എ​ത്തി​യ​തെ​ന്നും സ​രി​ത്തി​െൻറ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

സ്വ​പ്​​ന സു​രേ​ഷും എം. ​ശി​വ​ശ​ങ്ക​റും ത​മ്മി​ൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​യാ​ൾ​ ഇ.​ഡി​ക്ക്​ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സ്​​പേ​സ്​ പാ​ർ​ക്കി​ൽ ജോ​ലി​ക്ക്​ സ്വ​പ്​​ന അ​പേ​ക്ഷി​ച്ച​ത്​ ശി​വ​ശ​ങ്ക​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​െ​ന്ന​ന്നും മൊ​ഴി​യി​ലു​ണ്ട്.

കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ (ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക) കോ​ട​തി​യി​ൽ ന​ൽ​കി​യ മൊ​ഴി​യാ​ണ്​ ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന​ത്.

Show Full Article
TAGS:kadakampally surendran kt jaleel sarith UAE consulate Trivandrum Gold Smuggling 
Web Title - Sarith said Kadakampally and Jaleel had visited the UAE consulate several times
Next Story