Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്ത നൂറാം വാര്‍ഷികം...

സമസ്ത നൂറാം വാര്‍ഷികം വിളംബര സമ്മേളനം കോട്ടക്കലില്‍; കാന്തപുരം സമാപന സമ്മേളന പ്രഖ്യാപനം നടത്തും

text_fields
bookmark_border
സമസ്ത നൂറാം വാര്‍ഷികം വിളംബര സമ്മേളനം കോട്ടക്കലില്‍; കാന്തപുരം സമാപന സമ്മേളന പ്രഖ്യാപനം നടത്തും
cancel
Listen to this Article

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികാഘോഷങ്ങളുടെ വിളംബര സമ്മേളനം ശനിയാഴ്ച മലപ്പുറം കോട്ടക്കലിൽ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍ സമാപന സമ്മേളന പ്രഖ്യാപനം നടത്തും.

കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും.

വാര്‍ത്തസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, പ്ലാനിങ് സമിതി കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി, സ്വാഗതസംഘം ചെയര്‍മാന്‍ അബു ഹനീഫല്‍ ഫൈസി തെന്നല, കണ്‍വീനര്‍ അലവി സഖാഫി കൊളത്തൂര്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaKanthapuram AP Aboobacker Musliyar
News Summary - Samastha 100th Anniversary Proclamation Conference in Kottakkal
Next Story