‘സേഫ് ടു ഈറ്റ്’ പദ്ധതി: 72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിൽ കീടനാശിനി സാന്നിധ്യം
text_fieldsRepresentational Image
തിരുവനന്തപുരം: ജില്ലയിൽ പഴം-പച്ചക്കറി സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ പലതിലും അനുവദനീയമായതിലും കൂടുതൽ കീടനാശിനി സാന്നിധ്യം. 72 പഴം-പച്ചക്കറി സാമ്പിളുകളിൽ 14 എണ്ണത്തിലും കീടനാശിനി സാന്നിധ്യം കണ്ടെത്തി. വെള്ളായണി കാർഷിക കോളജിലെ കീടനാശിനി ലാബിൽ നടത്തിയ പരിശോധനയിലാണ് വിഷാംശം കണ്ടെത്തിയത്.
കേരളത്തിലെ പഴം-പച്ചക്കറി വര്‍ഗങ്ങളിലെ കീടനാശിനി സാന്നിധ്യം പരിശോധിക്കുന്നതിന് കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ വെള്ളായണി കാര്‍ഷിക കോളജിലെ ലാബില്‍ നടന്നുവരുന്ന ‘സേഫ് ടു ഈറ്റ് ’പദ്ധതിയുടെ ഒക്ടോബര്‍ മാസത്തെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിലെ ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ ജില്ലയില്‍ നിന്ന് 2023 ഒക്ടോബര്‍ മാസത്തില്‍ ശേഖരിച്ച 72 പഴം-പച്ചക്കറി സാമ്പിളുകളുടെ പരിശോധനഫലമാണ് വെള്ളായണി ലാബിന്റെ വെബ്സൈറ്റായ prral.kau.in വഴി പ്രസിദ്ധീകരിച്ചത്. പരിശോധിച്ച 72 സാമ്പിളുകളില്‍ 14 എണ്ണത്തില്‍ 19.44 ശതമാനം അനുവദനീയമായ പരിധിക്കുമുകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. വരുന്ന മൂന്നുവര്ഷങ്ങള്കൊണ്ട് കേരളത്തിലെ 152 ബ്ലോക്കുകളും പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. പരിശോധനഫലം ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

