Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്യ രാജേന്ദ്രനും സച്ചിൻ ദേവും വിവാഹിതരാകുന്നു

text_fields
bookmark_border
ആര്യ രാജേന്ദ്രനും സച്ചിൻ ദേവും വിവാഹിതരാകുന്നു
cancel

തിരുവനന്തപുരം: ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയതി തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻെറ പിതാവ് പറഞ്ഞു.

ബാലസംഘം, എസ്.എഫ്.ഐ പ്രവർത്തന കാലം മുതൽ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലെത്തിയത്. ബാലുശ്ശേരിയിൽ സച്ചിൻ ദേവ് മത്സരിച്ചപ്പോൾ ആര്യാ രാജേന്ദ്രൻ പ്രചാരണത്തിന് എത്തിയിരുന്നു.



നിയമസഭയിലെ പ്രായം കുറഞ്ഞ എം.എൽ.എ ആണ് സച്ചിൻ. കോഴിക്കോട് നെല്ലിക്കോട് സ്വദേശി. കോഴിക്കോട് ഗവ. ആർട്സ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളജിൽനിന്ന് നിയമ ബിരുദവും നേടി.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളജ് വിദ്യാർഥിയായിരിക്കെയാണ് ആര്യ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sachin dev and arya rajendran getting married
Next Story