Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാലുശ്ശേരിയിൽ ആവേശം...

ബാലുശ്ശേരിയിൽ ആവേശം വിതറി തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആര്യ രാജേന്ദ്രൻ

text_fields
bookmark_border
arya rajendran at balussery
cancel
camera_alt

ബാ​ലു​ശ്ശേ​രി​യി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി സ​ചി​ൻ ദേ​വി​ന് വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​നെ​ത്തി​യ തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ പു​ത്തൂ​ർ​വ​ട്ട​ത്തെ എ​ൽ.​ഡി.​എ​ഫ് കു​ടും​ബ സം​ഗ​മ​ത്തി​ൽ സം​സാ​രി​ച്ച​ശേ​ഷം മ​ട​ങ്ങു​ന്നു

ബാ​ലു​ശ്ശേ​രി: വോ​ട്ട​ർ​മാ​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ബാ​ലു​ശ്ശേ​രി​യി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ട​തു സ്ഥാ​നാ​ർ​ഥി സ​ചി​ൻ ദേ​വി​ന് വോ​ട്ട​ഭ്യ​ർ​ഥി​ച്ചാ​ണ്​ ആ​ര്യ രാ​ജേ​ന്ദ്ര​ൻ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ലും മ​ഹി​ള അ​സോ​സി​യേ​ഷ​ൻ യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​ത്.

എ​ൽ.​ഡി.​എ​ഫി​േ​ൻ​റ​ത് പ്ര​ക​ട​ന​പ​ത്രി​ക​യ​ല്ല, പ്ര​വ​ർ​ത്ത​ന പ​ത്രി​ക​യാ​ണെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​മാ​ന​പൂ​ർ​വം ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ കാ​ണി​ച്ച്​ അ​വ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യു​മാ​യി എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ലി​റ​ങ്ങി​യ​തെ​ന്നും ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

പു​ത്തൂ​ർ​വ​ട്ടം എ​മ്മ​ച്ചം​ക​ണ്ടി​യി​ൽ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ എം. ​ര​വീ​ന്ദ്ര​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ജി​ൽ ബാ​ലു​ശ്ശേ​രി, എം. ​പ്ര​കാ​ശ​ൻ, പി.​പി. ര​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തൃ​ക്കു​റ്റി​ശ്ശേ​രി, മൂ​ലാ​ട്, പ​ള്ളി​യ​ത്തു​കു​നി, ക​രു​മ​ല, കു​റു​മ്പൊ​യി​ൽ, ക​രു​വ​ണ്ണൂ​ർ, തെ​രു​വ​ത്ത്ക​ട​വ്, അ​ത്തോ​ളി, ക​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ൽ.​ഡി.​എ​ഫ് യോ​ഗ​ങ്ങ​ളി​ലും ആ​ര്യ രാ​ജേ​ന്ദ്ര​ൻ സം​സാ​രി​ച്ചു.

സ്ഥാ​നാ​ർ​ഥി സ​ചി​ൻ ദേ​വ്, പു​രു​ഷ​ൻ ക​ട​ലു​ണ്ടി, പി.​കെ. മു​കു​ന്ദ​ൻ, ഇ​സ്മാ​യി​ൽ കു​റു​മ്പൊ​യി​ൽ, ടി.​കെ. സു​മേ​ഷ്, പി. ​സു​ധാ​ക​ര​ൻ എ​ന്നി​വ​രും വി​വി​ധ കേ​ന്ദ്ര​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balusseryArya Rajendranassembly election 2021
News Summary - thiruvananthapuram mayor arya rajendran at balussery for campaigning
Next Story