തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാനലാപ്പിലും ശബരിമല ചർച്ചയാക്കി ബി.ജെ.പിയും യു.ഡി.എഫും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാനലാപ്പിലും ശബരിമലവിഷയം സജീവമാക്കി ബി.ജെ.പിയും യു.ഡി.എഫും. വികസനം, പൊലീസ് നടപടികൾ ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ കാര്യമായി ചർച്ചചെയ്യപ്പെട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇൗ വിഷയം ഉയർത്തിയുള്ള പ്രചാരണം എൽ.ഡി.എഫിന് കാര്യമായ തിരിച്ചടിയുമുണ്ടാക്കിയില്ല. എന്നാൽ, ദേവസ്വംമന്ത്രി തന്നെ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ചതോടെ ബി.ജെ.പി വിഷയം ഏറ്റെടുത്തു. തൊട്ടുപിന്നാലെ മന്ത്രിയുടെ ആത്മാർഥതയെ ചോദ്യംചെയ്ത് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും എത്തി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ മന്ത്രിയുടെ നിലപാടിനെ തള്ളിയതോടെ പ്രകടനപത്രികയിൽ ശബരിമല പ്രധാന വിഷയമാക്കി കൊണ്ടുവന്ന ബി.ജെ.പിയും യു.ഡി.എഫും അത് ഏറ്റെടുത്ത് ചർച്ചയാക്കി. ശബരിമലയും വിശ്വാസസംരക്ഷണവുമായി ഇരുമുന്നണികളും മുന്നോട്ട് പോകുേമ്പാൾ ഏറ്റുപിടിക്കാതെ കരുതലോടെയാണ് എൽ.ഡി.എഫ് നീക്കങ്ങൾ. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാത്രമാണ് ഇൗ വിഷയത്തിൽ പരസ്യപ്രസ്താവന നടത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാനഘട്ടത്തിൽ ശബരിമലവിഷയം കൂടുതൽ ശക്തമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി നിർമല സീതാരാമനും. ശരണംവിളിയോടെ കോന്നിയിൽ പ്രചാരണം നടത്തിയ മോദി കഴക്കൂട്ടത്ത് ദേവസ്വംമന്ത്രിയെ കടന്നാക്രമിക്കുകയും ചെയ്തു. അതേ നിലപാടാണ് നിർമലയും കൈക്കൊണ്ടത്.
ശബരിമലയില്‍ നിലപാട് വ്യക്തമാക്കാതെ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നെന്ന് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ആരോപിച്ചു. പ്രധാനമന്ത്രിയുടെ ശരണംവിളിയെ പരിഹസിച്ചതിന് പുറമെ കൂടിയാലോചിച്ചാവും തുടര്‍നടപടിയെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയും എല്‍.ഡി.എഫും. ബി.ജെ.പിയെ പോലെ കോണ്‍ഗ്രസും ശബരിമല വിട്ടുപിടിക്കുന്നില്ല. യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കുമോയെന്ന പ്രധാന ചോദ്യമാണ് അവർ ഉന്നയിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.