കൊച്ചി: ഫസൽ വധക്കേസിൽ സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവന്ന മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണന് വാഹനാപകടത്തിൽ പരിക്ക്. ഇടത് സർക്കാർ പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞ് വെച്ചതടക്കം സി.പി.എം വേട്ടയാടുന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം ഉണ്ടായിരിക്കുന്നത്.
എറണാകുളം തൃപ്പൂണിത്തുറയിലെ വീടിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോൾ സ്കൂട്ടർ ഇടിക്കുകയായിരുന്നു. തലയ്ക്കും നടുവിനും പരിക്കുണ്ട്. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
ആറു മാസം മുമ്പ് വിരമിച്ച രാധാകൃഷ്ണൻ ബംഗളൂരുവിൽ സെക്യൂരിറ്റിയായി ജോലി ചെയ്ത് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തന്‍റെ പെൻഷനും ആനുകൂല്യങ്ങലും തടഞ്ഞുവെച്ചത് അറിയിച്ചപ്പോൾ പരിഗണിക്കാതെ തള്ളിക്കളഞ്ഞെന്ന് രാധാകൃഷ്ണൻ വെളിപ്പെടുത്തിയിരുന്നു. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് പറഞ്ഞപ്പോൾ, അതാണ് നല്ലത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.