Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫസൽ വധക്കേസിൽ...

ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​

text_fields
bookmark_border
ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​
cancel

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന്​ ഹൈകോടതി ഉത്തരവ്​. സഹോദരൻ അബ്​ദുൽ സത്താറിന്‍റെ ഹരജി പരിഗണിച്ചാണ്​ ഹൈകോടതി തീരുമാനം. കൊലക്ക്​ പിന്നിൽ ആർ.എസ്​.എസ്​ ആണെന്ന മൊഴിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന്​ ആവശ്യപ്പെട്ടാണ്​ ഹരജി സമർപ്പിച്ചത്​. കേസിൽ സി.പി.എം നേതാക്കൾ വിചാരണ നേടുകയാണ്​.

ഇരിങ്ങാലക്കുട സ്വദേശിയായ ആർ.എസ്​.എസ്​ പ്രചാരകൻ ഉൾപ്പടെയുള്ളവർ ചേർന്ന്​ ഫസലിനെ കൊലപ്പെടുത്തിയെന്നായിരുന്നു ആർ.എസ്​.എസ്​ പ്രവർത്തകൻ സുബീഷിന്‍റെ വെളിപ്പെടുത്തൽ.സി.പി.എം പ്രവർത്തക​രായ പടുവിലായിയിലെ കെ.മോഹനൻ, കണ്ണവത്തെ പവിത്രൻ എന്നിവരെ വധിച്ച കേസുകളിലെ പ്രതി മാഹി ചെ​മ്പ്ര സ്വദേശി സുബീഷ്​ എന്ന കുപ്പി സുബീഷ്​ കെ.മോഹനൻ വധക്കേസിൽ അറസ്റ്റിലായപ്പോഴാണ്​ ഫസലിനെ കൊന്നത്​ ആർ.എസ്​.എസാണെന്ന വെളിപ്പെടുത്തൽ നടത്തിയത്​. പിന്നീട്​ ഒരു ആർ.എസ്​.എസ്​ നേതാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലും​ ഫസൽ വധക്കേസ്​ സംബന്ധിച്ച്​ ഇതേക്കാര്യം ആവർത്തിച്ചു​.

ഫസലിനെ വധിച്ചതു താനുൾപ്പടെ ആർ.എസ്​.എസ്​ സംഘമാണെന്നു മോഹനൻ വധക്കേസിൽ പൊലീസ്​ ചോദ്യം ചെയ്യലിനിടെ സുബീഷ്​ വെളിപ്പെടുത്തുന്നതിന്‍റെ വിഡിയോയും ഫസലിന്‍റെ സഹോദരൻ അബ്​ദുൽ സത്താർ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസിന്‍റെ സമ്മർദത്തിന്​ വഴങ്ങിയാണ്​ സുബീഷ്​ പിന്നീട്​ മൊഴി മാറ്റിയതെന്നും ഹരജിയിൽ ആരോപിച്ചിരുന്നു. തലശ്ശേരി ജെ.ടി റോഡിൽ 2006 ഒക്​ടോബർ 22ന്​ പുലർച്ചെയാണ്​ ഫസൽ കൊല്ലപ്പെടുന്നത്​. വിവാദമായ ഫസൽ വധക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്​ അംഗം കാരായി രാജൻ, ഏരിയ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരൻ എന്നിവരും പ്രതികളായിരുന്നു. എട്ട്​ സി.പി.എമ്മുകാരെ ​പ്രതിയാക്കിയാണ്​ കേസിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fazal Murder Case
News Summary - High court orders further probe in Fazal murder case
Next Story