ബഹുസ്വര സമൂഹത്തിലെ മതപ്രബോധനം വിവേകത്തോടെ നിർവഹിക്കണം -കെ.എൻ.എം
text_fieldsകോഴിക്കോട്: ബഹുസ്വര സമൂഹത്തിലെ മതപ്രബോധനം വിവേകത്തോടെയും സമചിത്തതയോടെയും നിർവഹിക്കാൻ പണ്ഡിതരും മതസംഘടനകളും ജാഗ്രത കാണിക്കണമെന്ന് കെ.എൻ.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മതപ്രബോധനത്തിന് സ്വാതന്ത്ര്യമുള്ള രാജ്യമാണ് ഇന്ത്യ. എല്ലാവർക്കും അതിനുള്ള അവകാശമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. പരസ്പരം ആദരിച്ചും അംഗീകരിച്ചുമാണ് മതവിശ്വാസികൾ മുന്നോട്ടുപോകേണ്ടത്. തെറ്റിദ്ധാരണയുണ്ടാക്കുന്ന നീക്കങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. മതപ്രബോധനം മത്സരമോ കീഴടക്കലോ അല്ലെന്ന് മനസ്സിലാക്കണം.
മതം പഠിക്കാനും കേൾക്കാനും ധാരാളം സൗകര്യമുള്ള കാലത്ത് പൊതുഇടങ്ങളിലെ മതപ്രബോധനം ശ്രദ്ധയോടുകൂടി നിർവഹിക്കേണ്ടതാണെന്നും കെ.എൻ.എം പറഞ്ഞു. ഒരു വിഭാഗം മതപ്രബോധനം നടത്തുമ്പോൾ മാത്രം സമൂഹത്തിൽ ഭിന്നതയും കുഴപ്പവും ഉണ്ടാകുമെന്ന് പ്രചരിപ്പിക്കുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും കെ.എൻ.എം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി, നൂർ മുഹമ്മദ് നൂർഷ, ഡോ. ഹുസൈൻ മടവൂർ, ഇബ്രാഹിം ഹാജി ഏലാംകോട്, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, എ. അസ്ഗർ അലി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ. സുൽഫിക്കർ അലി, അബ്ദുറഹ്‌മാൻ മദനി പാലത്ത്, സി. മുഹമ്മദ് സലീം സുല്ലമി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

