Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾതല ഒാൺലൈൻ...

സ്​കൂൾതല ഒാൺലൈൻ ക്ലാസിന്​ ശിപാർശ

text_fields
bookmark_border
school online class
cancel

തി​രു​വ​ന​ന്ത​പു​രം: 10, പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ​വി​ക്​​ടേ​ഴ്​​സ്​ ചാ​ന​ൽ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ ക്ലാ​സി​നൊ​പ്പം സ്​​കൂ​ൾ​ത​ല​ത്തി​ൽ അ​ധ്യാ​പ​ക​ർ നേ​രി​ട്ട്​ ന​ട​ത്തു​ന്ന ഒാ​ൺ​ലൈ​ൻ ക്ലാ​സും ന​ട​ത്ത​ണ​മെ​ന്ന്​ ശി​പാ​ർ​ശ. കു​ട്ടി​ക​ളു​ടെ പ​ഠ​ന വി​ട​വ്​ നി​ക​ത്താ​ൻ ചി​ല ക്ലാ​സു​ക​ൾ​ക്കെ​ങ്കി​ലും സ്​​കൂ​ൾ​ത​ല ഒാ​ൺ​ലൈ​ൻ പ​ഠ​ന​മാ​കാ​മെ​ന്ന് കൈ​റ്റ്​ സി.​ഇ.​ഒ കെ. ​അ​ൻ​വ​ർ​സാ​ദ​ത്ത്​ ​ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​ക്ക്​ സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു.

തു​ട​ക്ക​ത്തി​ൽ 10, പ്ല​സ്​ ടു ​ക്ലാ​സു​ക​ളി​ലും പി​ന്നീ​ട്, ആ​വ​ശ്യ​മെ​ങ്കി​ൽ മ​റ്റു ക്ലാ​സു​ക​ൾ​ക്കും നേ​രി​ട്ട്​ ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ ന​ട​ത്താം. ഇ​തി​ന്​ കേ​ന്ദ്രീ​കൃ​ത പ്ലാ​റ്റ്​​ഫോം ഒ​രു​ക്ക​ണം. വി​ക്ടേ​ഴ്​​സ്​ ക്ലാ​സ്​ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​തി​നു​ പ​ക​രം അ​ധ്യാ​പ​ക​രു​ടെ തു​ട​ർ​പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക​യ​ും വി​ല​യി​രു​ത്ത​ൽ സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​യി​രി​ക്ക​ണം ക്ലാ​സ്​ ആ​സൂ​ത്ര​ണം ചെ​യ്യേ​ണ്ട​ത്. ജൂ​ൺ ഒ​ന്നി​ന് ഡി​ജി​റ്റ​ൽ​ ക്ലാ​സ്​ തു​ട​ങ്ങാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും കൈ​റ്റ്​ വ്യ​ക്ത​മാ​ക്കി.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം പൂ​ർ​ണ​മാ​യും മു​ഴു​വ​ൻ ഡി​ജി​റ്റ​ൽ ക്ലാ​സ്​ വേ​ണ്ടി​വ​രു​മെ​ന്ന നി​ല​യി​ൽ ഒാ​രോ ടേ​മി​ലും പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട ഭാ​ഗ​ങ്ങ​ൾ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ക്ക​ണം. ടൈം​ടേ​ബി​ൾ മു​ൻ​കൂ​റാ​യി ത​യാ​റാ​ക്കി ക്ലാ​സ്​ സം​പ്രേ​ഷ​ണം ചെ​യ്യ​ണം.

ഒാ​രോ ക്ലാ​സി​നു​ശേ​ഷ​വും മൂ​ന്നോ നാ​ലോ മി​നി​റ്റി​ൽ അ​ധ്യാ​പ​ക​ർ​ക്ക്​/ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണം. മൂ​ല്യ​നി​ർ​ണ​യ രീ​തി​യും കു​ട്ടി​യു​ടെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തി​ൽ ഉ​ണ്ടാ​ക​ണം. ക്ലാ​സ്, അ​സൈ​ൻ​മെൻറു​ക​ൾ, വ​ർ​ക്ക്ഷീ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ സ​മ​ഗ്ര പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ക്ക​ണം. ഡി​ജി​റ്റ​ൽ ക്ലാ​സ്​ മു​ൻ​നി​ർ​ത്തി പ്ര​ത്യേ​ക ടീ​ച്ചി​ങ്​ മാ​ന്വ​ൽ ത​യാ​റാ​ക്ക​ണം.

ജൂ​ൺ ഒ​ന്നി​ന്​ ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പ​ഠി​ക്കേ​ണ്ടി​യി​രു​ന്ന​വ ഹ്ര​സ്വ​മാ​യി അ​വ​ത​രി​പ്പി​ച്ചാ​യി​രി​ക്ക​ണം ഒ​ന്നു​ മു​ത​ൽ ഒ​മ്പ​തു​ വ​രെ ക്ലാ​സ്​ തു​ട​ങ്ങേ​ണ്ട​ത്. 10ൽ ​നേ​രി​ട്ട്​ ക്ലാ​സ്​ തു​ട​ങ്ങാം. ജൂ​ൺ 14 മു​ത​ൽ ഇ​വ​ർ​ക്ക്​ അ​ധ്യാ​പ​ക​ർ സ്​​കൂ​ൾ ത​ല​ത്തി​ൽ​ ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ ആ​രം​ഭി​ക്കു​ന്ന രീ​തി തു​ട​ങ്ങാം. പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം പു​തു​താ​യി പ്ര​വേ​ശ​നം നേ​ടി​യ സ്​​കൂ​ളി​ൽ വ​രാ​ൻ ക​ഴി​യാ​ത്ത​വ​രാ​യ​തി​നാ​ൽ ആ​ദ്യ 10​ ദി​വ​സം കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ അ​ധ്യാ​പ​ക​രെ നേ​രി​ൽ കാ​ണാ​നും സം​വ​ദി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കാം.

കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ങ്കി​ൽ എ​ട്ട്, ഒ​മ്പ​ത്​ ക്ലാ​സു​ക​ൾ​ക്ക്​ ആ​ഗ​സ്​​റ്റ്​ മു​ത​ൽ സ്​​കൂ​ൾ​ത​ല ഒാ​ൺ​ലൈ​ൻ ക്ലാ​സ്​ ആ​രം​ഭി​ക്കാം. ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ത്​ ഒ​ഴി​വാ​ക്കാ​മെ​ന്നും ശി​പാ​ർ​ശ​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala schoolsonline classschool level
News Summary - Recommendation for school level online class in kerala
Next Story