Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right16കാരിയെ പൊലീസ്...

16കാരിയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും

text_fields
bookmark_border
16കാരിയെ പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും
cancel

ആ​ല​പ്പു​ഴ: പ​തി​നാ​റു​കാ​രി​യെ  പൊ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ച സം​ഭ​വം പ്ര​ത്യേ​ക സം​ഘം അ​ന്വേ​ഷി​ക്കും. ഇ​തി​നാ​യി ആ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി പി.​വി. ബേ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീ​ക​രി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. മാ​താ​പി​താ​ക്ക​ളെ പൊ​ലീ​സ് നേ​രി​ൽ കാ​ണും.  പൊ​ലീ​സി‍​​െൻറ നി​ർ​ദേ​ശ പ്ര​കാ​രം കു​ട്ടി​യെ  ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ന്ന ഇ​ട​നി​ല​ക്കാ​രി  ആ​തി​ര റി​മാ​ൻ​ഡി​ലാ​ണ്.

ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജോ​സ് ചെ​ല്ല​പ്പ‍​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​ൻ  ആ​തി​ര​യെ ഉ​ട​ൻ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നാ​ണ് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

കൗ​ൺ​സി​ല​ർ ജോ​സ് ചെ​ല്ല​പ്പ​നെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ൻ ഡി​വൈ.​എ​സ്.​പി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. താ​ൻ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി വി​ശ​ദീ​ക​രി​ക്കു​ന്ന റെ​ക്കോ​ഡ് ചെ​യ്ത സം​ഭാ​ഷ​ണം ക​ല​ക്ട​ർ​ക്ക് കൈ​മാ​റാ​നാ​ണ് ജോ​സ് ചെ​ല്ല​പ്പ‍​​െൻറ തീ​രു​മാ​നം. ഇ​തി​നി​ടെ പീ​ഡ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി‍​​െൻറ ക​സ്​​റ്റ​ഡി​യി​ൽ ഉ​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policeRape Casekerala newsmalayalam newsSpecial team
News Summary - Rape police Special Team-Kerala News
Next Story