Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാണംകെട്ട രാജി -ചെന്നിത്തല

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: കേരള ചരിത്രത്തിലെ നാണംകെട്ട രാജിയാണ് തോമസ്​ ചാണ്ടിയുടേതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അവസാന നിമിഷം വരെ പിടിച്ചുനിൽക്കാൻ തോമസ്​ ചാണ്ടിയും താങ്ങിനിർത്താൻ മുഖ്യമന്ത്രിയും ശ്രമിച്ചു. രാജിയുടെ കാര്യത്തിലെ ഉപാധികൾ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. ഉപാധികളോടെയാണ് രാജിയെങ്കിൽ അംഗീകരിക്കാനാവില്ലെന്നും ചെന്നിത്തല പ്രസ്​താവനയിൽ പറഞ്ഞു.

രാജിയോടനുബന്ധിച്ചുണ്ടായ അസാധാരണ സംഭവവികാസങ്ങൾ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകർന്നതിന്​ തെളിവാണ്​. മന്ത്രിസഭ യോഗത്തിൽനിന്ന് കുറേ മന്ത്രിമാർ വിട്ടുനിൽക്കുന്നത്​ ചരിത്രത്തിലാദ്യമാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരസ്​പരവിശ്വാസം നഷ്​ടപ്പെട്ട​ു. ഇടതുമുന്നണി ഇനി പിരിച്ചുവിടുന്നതാണ് നല്ലത്. മന്ത്രിസഭയോഗം പോലും നേരെ ചൊവ്വേ നടത്താൻ കഴിയാത്ത മുഖ്യമന്ത്രി എങ്ങനെ നാട് ഭരിക്കുമെന്നും ചെന്നിത്തല പരിഹസിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ramesh chennithala React to Thomas Chandy Resignation -Kerala News
Next Story