Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ ശൗര്യം ബി.ജെ.പിയോട് കാണിക്കാത്തതെന്തേ കാരണഭൂതമേ? -ഫാത്തിമ തഹ്‍ലിയ

text_fields
bookmark_border
ഈ ശൗര്യം ബി.ജെ.പിയോട് കാണിക്കാത്തതെന്തേ കാരണഭൂതമേ? -ഫാത്തിമ തഹ്‍ലിയ
cancel

മലപ്പുറം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷ വിമർശനവുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‌ലിയ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയതിനേക്കാൾ ഗൗരവം കൂടിയ വകുപ്പുകളിൽ പ്രതിയായ കെ. സുരേന്ദ്രനെ എത്ര കേസിൽ പിണറായി വിജയന്റെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് തഹ്‍ലിയ ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു. യു.ഡി.എഫ് നേതാക്കളോട് കാണിക്കുന്ന ശൗര്യം ബി.ജെ.പിയോട് കാണിക്കാത്തതെന്തേ കാരണഭൂതമേ... എന്നും തഹ്‍ലിയ ചോദിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

കെ. സുരേന്ദ്രനെതിരെ എത്രയെത്ര കേസുകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത കേസിലെ വകുപ്പിനേക്കാൾ ഗൗരവം കൂടിയ വകുപ്പുകളാണ് അതൊക്കെ.

എന്നിട്ട് എത്ര എണ്ണത്തിൽ പിണറായി വിജയന്റെ പോലീസ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തു.

യു.ഡി.എഫ് നേതാക്കളോട് കാണിക്കുന്ന ശൗര്യം ബി.ജെ.പിയോട് കാണിക്കാത്തതെന്തേ കാരണഭൂതമേ...

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെ രാഷ്ട്രീയ ഏമാന്മാരുടെ നിർദ്ദേശമില്ലാതെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യാനുള്ള ധൈര്യമൊന്നും കേരളത്തിലെ ഒരു പോലീസിനുമില്ല. മുഖ്യമന്ത്രിയുടെ കൃത്യമായ നിർദ്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റ് എന്നത് പകൽ പോലെ വ്യക്തം.

തനിക്കെതിരെ പ്രതിഷേധിക്കുന്ന യുവനേതാക്കളെയൊക്കെ ആളെ വിട്ട് അറസ്റ്റ് ചെയ്യിപ്പിക്കുന്നതൊക്കെ തനി ഭീരുത്വമാണ് സാർ..!

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Mamkootathil arrest: Fathima Thahiliya against pinarayi vijayan
Next Story