Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർഷിക നിയമങ്ങളുടെ ജനദ്രോഹവും ആപത്തും കർഷകർ മനസ്സിലാക്കിയിട്ടില്ല -രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

കൽപറ്റ: കാർഷിക നിയമങ്ങളുടെ ജനദ്രോഹവും ആപത്തും രാജ്യത്തെ കർഷകർ മനസ്സിലാക്കിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. ആപത്ത് മനസിലാക്കിയാൽ രാജ്യം മുഴുവൻ പ്രക്ഷോഭം ഉയർന്നു വരും. രണ്ടോ മൂന്നോ കോർപറേറ്റുകൾക്കു വേണ്ടിയാണ് പ്രധാനമന്ത്രി മോദി കർഷകരെ കൊള്ളയടിക്കാൻ സഹായം ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സി.ബി.ഐയും ഇ.ഡിയും കേരള സർക്കാറിനെ തൊടുന്നില്ല. ഈ കാര്യം ഒളിച്ചുവെച്ചിട്ടു കാര്യമില്ല. കേരളത്തിലെ സി.പി.എം ഭരണത്തിന് മോദിയുടെ അന്വേഷണ ഏജൻസികൾ സമർദം ചെലുത്തുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ക​ല്‍പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക​ല്‍പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ണ്‍വെ​ന്‍ഷ​ൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉ​ച്ച​ക്ക് 12ന് ​ബ​ത്തേ​രി നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് ക​ണ്‍വെ​ന്‍ഷ​ൻ രാഹുൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്കു​ശേ​ഷം ര​ണ്ടി​ന് അ​മ്പ​ല​വ​യ​ല്‍ കാ​ര്‍ഷി​ക​ ഗ​വേ​ഷ​ണ ​കേ​ന്ദ്ര​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പ​ട്ടി​ക​ജാ​തി ക​ര്‍ഷ​ക​ര്‍ക്കു​ള്ള സു​ഗ​ന്ധ​വ്യ​ഞ്ജ​ന കി​റ്റ് വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം നിർവഹിക്കും.

2.45ന് ​മീ​ന​ങ്ങാ​ടി സെൻറ് പീ​റ്റേ​ഴ്‌​സ് ആ​ൻ​ഡ് സെൻറ് പോ​ള്‍സ് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന 'കാ​റ്റ​ലി​സ്​​റ്റ് 2021' വി​ദ്യാ​ഭ്യാ​സ ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​ന​വും രാഹുൽ നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story