Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊണാലിസക്ക് വയസ് 18,...

മൊണാലിസക്ക് വയസ് 18, നമ്മൾ വിചാരിച്ചാൽ 16 ആക്കാൻ പറ്റുമോ? -രാഹുൽ ഈശ്വർ; ‘അവർ മതം മാറിയിട്ടില്ല, മതം മാറാൻ ഉദ്ദേശിക്കുന്നുമില്ല’

text_fields
bookmark_border
മൊണാലിസക്ക് വയസ് 18, നമ്മൾ വിചാരിച്ചാൽ 16 ആക്കാൻ പറ്റുമോ? -രാഹുൽ ഈശ്വർ; ‘അവർ മതം മാറിയിട്ടില്ല, മതം മാറാൻ ഉദ്ദേശിക്കുന്നുമില്ല’
cancel

കൊച്ചി: കുംഭമേളയിലൂടെ വൈറലായി കേരളത്തിലെത്തി വിവാഹിതയായ മൊണാലിസക്ക് 16 വയസ്സല്ലെന്നും 18 തികഞ്ഞെന്നും രാഹുൽ ഈശ്വർ. അവരെ മധയപ്രദേശ് സർക്കാറിന്റെ ഒത്താശയോടെ വേട്ടയാടുകയാണ്. കേരളത്തിൽ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന അവരെ കേരളം പിന്തുണക്കണമെന്നും രാഹുൽ ആവശ്യ​​പ്പെട്ടു.

‘ഭരണഘടനയും മതസൗഹാർദവും ഉയർത്തിപ്പിടിക്കുന്ന നിലപാടെടുത്ത് മൊണാലിസ -ഫർമാൻ ദമ്പതികൾക്ക് എല്ലാവിധ സപ്പോർട്ടും നൽകണം. നിയമപരമായിട്ട് എല്ലാ സപ്പോർട്ടും നമ്മൾ നൽകുന്നുണ്ട്. ഞങ്ങൾ നിലവിൽ കേരള ഹൈകോടതിയിലും വേണ്ടിവന്നാൽ മധ്യപ്രദേശ് ഹൈക്കോടതിയിലും സമീപിക്കാനുള്ള കാര്യങ്ങളെല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്. മൊണാലിസ മജിസ്ട്രേറ്റിന് അടക്കം സ്റ്റേറ്റ്മെന്റ് കൊടുക്കാൻ തയ്യാറാണ്. ആ വിഷയത്തിൽ കേരളം അവരെ പിന്തുണക്കണം’ -രാഹുൽ ഈശ്വർ ആവശ്യ​പ്പെട്ടു.




‘മൊണാലിസക്ക് 18 വയസ്സായി. ഇനി നമ്മൾ വിചാരിച്ചാൽ 16 വയസ്സാക്കാൻ പറ്റുമോ? ഒന്നര വർഷം ശേഷത്തേക്ക് അവളുടെ ജന്മം മാറ്റാൻ പറ്റുമോ? മൂന്നോ നാലോ രേഖകളില്ലേ? ഫർമാനും മൊണാലിസയും പരിചയപ്പെട്ടിട്ട് കുറെ കാലങ്ങളല്ലേ ആയിട്ടുള്ളൂ. 10 വർഷം മുമ്പ് അവളടുത്ത രേഖ ഫർമാൻ ടൈം മെഷീനിൽ കൊണ്ടുപോയി ഉണ്ടാക്കിയതാണോ? കള്ളം പറയുന്നതിനൊക്കെ ഒരു മടിയും മയവും വേണ്ടേ.

വ്യാജപ്രചരണങ്ങളുടെ ഏറ്റവും വലിയ കോലാഹലങ്ങളാണ് നടക്കുന്നത്. ഇതിനി​ടക്ക് മൊണാലിസ ഒളിച്ചോടി എന്ന് ഒരാൾ തമാശക്ക് വിഡിയോ ചെയ്തു. ഫർമാ​ന്റെ രൂപ സാദൃശ്യമുള്ള ആളാണ് വിഡിയോ ചെയ്തത്. ഇതെല്ലാം ഒരുപക്ഷേ കുറച്ച് പക്വത ഉള്ളവർക്ക് മനസ്സിലാകും. എന്നാൽ, ഇവർക്ക് ഇതിന്റെ പ്രഷറും ടെൻഷനും താങ്ങാൻ കഴിയില്ല. കേരളത്തിൽ ഈ അവസ്ഥയാണെങ്കിൽ കേരളം വിട്ടാലുള്ള ദുരവസ്ഥ എന്തായിരിക്കും? ഇന്ത്യയിലെ ഏറ്റവും സേഫും പ്ലൂറലിസ്റ്റിക്കും സെക്കുലറും മതസൗഹാർദ്ദവുമുള്ള സ്പേസ് ആണ് കേരളം. ഈ കേരളത്തിൽ പോലും ഇവർക്ക് ഇത്രമാത്രം സ്ട്രെസ്സും ടെൻഷനും ആണെങ്കിൽ കേരളം വിട്ടാൽ എന്തായിരിക്കും? മൊണാലിസ നമ്മുടെ അടുത്ത് അഭയം തേടിയവരാണ്. അതുകൊണ്ട് എനിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും കേരള ഗവൺമെന്റിനോടും ഡിജിപി, പോലീസ് സംവിധാനങ്ങളോടുമുള്ള അഭ്യർത്ഥന നമ്മൾ അവരെ പിന്തുണക്കണം എന്നാണ്.

നമ്മുടെ കേരളത്തെ വിശ്വസിച്ച്, കേരളത്തിൽ വന്ന് വിവാഹം ചെയ്തവരാണ് മൊണാലിസയും ഫർമാനും. അവർ മതം മാറിയിട്ടില്ല, മതം മാറാൻ ഉദ്ദേശിക്കുന്നുമില്ല. അമ്പലത്തിൽ വെച്ചാണ് കല്യാണം നടത്തിയത്. രണ്ടുപേർക്കും സിനിമാരംഗത്തെ താല്പര്യങ്ങളാണുള്ളത്. ഫർമാനുമായിട്ട് കുടുംബസമേതം കേരളത്തിൽ ജീവിക്കണം എന്നാണ് ആഗ്രഹം എന്നാണ് അവർ പറയുന്നത്. 18 വയസ്സു കഴിഞ്ഞ ഒരു പെൺകുട്ടിക്ക് ആ അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. നമ്മളെ തേടിവന്ന, നമ്മളെ അഭയം പ്രാപിച്ചവരെ എന്നും സ്വീകരിച്ച സംസ്കാരമാണ് ഇന്ത്യക്കും കേരളത്തിനും ഉള്ളത്. ആ സംസ്കാരം നമ്മൾ കാണിക്കണം.

അതിശക്തമായി മൊണാലിസയെ സപ്പോർട്ട് ചെയ്യുന്ന നിലപാട് കേരള ഗവൺമെന്റ് എടുക്കണം. മുമ്പ് ഗോവിന്ദൻ മാഷ്, എ.എ റഹീം എംപി അടക്കം ഈ വിഷയത്തിൽ എടുത്ത നിലപാട് മാതൃകാപരമാണ്. കമ്മ്യൂണിസ്റ്റുകാരുമായിട്ട് ഒരു വിഷയത്തിലും യോജിക്കുന്ന വ്യക്തിയല്ല ഞാൻ. എന്റെ 20 വർഷത്തെ ജീവിതത്തിൽ എന്നും അവരോട് യുദ്ധം ചെയ്തു നിൽക്കുന്ന വ്യക്തിയാണ് ഞാൻ. ഞാൻ ഒരു വലതുപക്ഷ ആക്ടിവിസ്റ്റ് ആണ്. പക്ഷേ, ഗോവിന്ദൻ മാഷ് ഈ വിഷയത്തിൽ എടുത്ത നിലപാട് ശ്ലാഘനീയമാണ്. ഇത് നന്മയുടെ കേരള സ്റ്റോറി ആണെന്ന് പറയുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതാണ് ഒരു മലയാളി എടുക്കേണ്ട നിലപാട്’ -രാഹുൽ ഈശ്വർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monalisarahul easwarKerala News
News Summary - rahul easwar support monalisa farman
Next Story