തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. ശാസ്തമംഗലം വാർഡിൽ നിന്നുള്ള ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ അപ്രതീക്ഷിതമായി കൗൺസിലർ സ്ഥാനം രാജിവെച്ചത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മേയർ വി.വി. രാജേഷിന്റെ ഓഫിസിലെത്തിയാണ് അവർ രാജിക്കത്ത് കൈമാറിയത്. ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ ബിജെപി കോർപറേഷൻ ഭരണം നടത്തുന്നതിനിടെയാണ് ഈ പെട്ടെന്നുള്ള രാജി.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. തിങ്കളാഴ്ച കലക്ടര്‍ക്ക് കത്ത് നല്‍കുമെന്നും അവര്‍ വാട്‌സാപ് ഗ്രൂപ്പില്‍ അറിയിച്ചിട്ടുണ്ട്. രാജി വെക്കുമെന്ന് അറിയിച്ച് ശ്രീലേഖ തനിക്കു കത്തു നല്‍കിയിരുന്നുവെന്ന് മേയര്‍ വി.വി.രാജേഷ് സ്ഥിരീകരിച്ചു. ‘‘വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു കത്തു നല്‍കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം നടക്കുന്നുണ്ട്. രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിക്കാണ്. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടും’’ വി.വി.രാജേഷ് പറഞ്ഞു.
ബി.ജെ.പിയുടെ സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച് കൗൺസിലറായ ശ്രീലേഖ തന്നെ മേയറക്കാത്തതിൽ കടുത്ത കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പാർട്ടി നേതൃത്വവുമായി ശ്രീലേഖയ്ക്ക് പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി വിവരമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും അവർക്ക് മൂന്നാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. പ്രതീക്ഷിച്ചത്ര വോട്ടുകൾ നേടാൻ ശ്രീലേഖയ്ക്ക് കഴിഞ്ഞില്ലെന്ന വിമർശനവും അന്ന് ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

