ആർ. ശങ്കർ ദിനമണി പത്രപ്രവർത്തക അവാർഡ് മാധ്യമം ചീഫ് റിപ്പോർട്ടർ പി.എ. സുബൈർ എറ്റുവാങ്ങി
text_fieldsആർ. ശങ്കർ ദിനമണി പത്രപ്രവർത്തക അവാർഡ് സഹകരണ മന്ത്രി വി.എൻ. വാസവനിൽനിന്ന് മാധ്യമം ചീഫ് റിപ്പോർട്ടർ
പി.എ. സുബൈർ എറ്റുവാങ്ങുന്നു
കൊച്ചി: വിദ്യാഭ്യാസ രംഗത്തുൾപ്പെടെ കേരളം കൈവരിച്ച നിരവധി നേട്ടങ്ങൾക്ക് അടിത്തറ പാകിയത് മുൻമുഖ്യമന്ത്രിയും സാമൂഹികപ്രവർത്തകനുമായ ആർ. ശങ്കറാണെന്ന് ദേവസ്വം, സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ആർ. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ആർ. ശങ്കർ 52ാം സമാധിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ട്രസ്റ്റിന്റെ ആർ. ശങ്കർ പ്രവാസി അവാർഡ് ഡൽഹിയിലെ ശ്രീനാരായണ കേന്ദ്ര പ്രസിഡന്റ് ബീന ബാബുറാം, സി.വി. കുഞ്ഞുരാമൻ സ്മാരക പത്രപ്രവർത്തക അവാർഡ് കേരളകൗമുദി ഡൽഹി ബ്യൂറോ ചീഫ് പ്രസൂൻ എസ്. കണ്ടത്ത്, ആർ. ശങ്കർ ദിനമണി പത്രപ്രവർത്തക പുരസ്കാരങ്ങൾ മാധ്യമം കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ പി.എ. സുബൈർ, കേരള കൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. ട്രസ്റ്റ് ചെയർമാൻ എസ്. സുവർണകുമാർ അധ്യക്ഷത വഹിച്ചു.

