Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെട്ടിയങ്ങാടി ജുമാ മസ്ജിദിന് ഇനി പുഷ്കരന്റെ കാവലില്ല; വിടപറഞ്ഞത് 15 വർഷം പള്ളിമുറ്റം കാത്ത സൗമ്യമുഖം

text_fields
bookmark_border
അ​നാ​രോ​ഗ്യം കാ​ര​ണം സെ​ക്യൂ​രി​റ്റി ജോ​ലി അ​വ​സാ​നി​പ്പി​ച്ചി​ട്ടും എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും പ​രി​ച​യ​ക്കാ​രെ കാ​ണാ​ൻ പു​ഷ്ക​ര​ൻ പ​ള്ളി​യി​ൽ എ​ത്താ​റു​ണ്ടാ​യി​രു​ന്നു
The Chettiyangadi Juma Masjid in Thrissur where Pushkaran served as a security guard for over 15 years.
cancel
camera_alt

ചെ​ട്ടി​യ​ങ്ങാ​ടി ജു​മാ മ​സ്ജി​ദി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പു​ഷ്ക​ര​നെ ആ​ദ​രി​ച്ച​പ്പോ​ൾ (ഫ​യ​ൽ ചി​ത്രം)



 


തൃ​ശൂ​ർ: എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യു​മെ​ന്ന പോ​ലെ തൃ​ശൂ​ർ ചെ​ട്ടി​യ​ങ്ങാ​ടി ഹ​ന​ഫി ജു​മാ മ​സ്ജി​ദ് മ​ഹ​ല്ല് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ബാ​സി​ത്തി​ന്റെ ഫോ​ണി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ​യും പു​ഷ്ക​ര​ന്റെ ന​മ്പ​റി​ൽ​നി​ന്ന് വി​ളി​യെ​ത്തി. ഇ​ങ്ങോ​ട്ട് എ​ന്തെ​ങ്കി​ലും പ​റ​യു​ന്ന​തി​ന് മു​മ്പ് ‘പു​ഷ്ക​രാ പോ​രേ, ഉ​ച്ച​ക്ക് ന​മു​ക്ക് കാ​ണാം’’ എ​ന്ന് ബാ​സി​ത്ത് മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ മ​റു​ത​ല​ക്ക​ൽ നി​ന്ന് ഒ​രു പൊ​ട്ടി​ക്ക​ര​ച്ചി​ലാ​ണു​യ​ർ​ന്ന​ത്. പു​ഷ്ക​ര​ന്റെ മ​ക​ളാ​യി​രു​ന്നു മ​റു​ത​ല​ക്ക​ൽ.

നീ​ണ്ട 15 വ​ർ​ഷം തൃ​ശൂ​ർ പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ലെ ചെ​ട്ടി​യ​ങ്ങാ​ടി മ​സ്ജി​ദി​ന്റെ കാ​വ​ൽ​ക്കാ​ര​നാ​യി​രു​ന്ന പു​ഷ്ക​ര​ൻ ജീ​വ​ന്റെ കാ​വ​ൽ നി​ല​ച്ച് ഭൂ​മി​യി​ൽ​നി​ന്ന് മ​ട​ങ്ങി​യി​രി​ക്കു​ന്നു. അ​​ദ്ദേ​ഹ​ത്തി​ന്റെ മ​ര​ണ​വി​വ​രം മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ക്കാ​നാ​ണ് മ​ക​ൾ ബാ​സി​ത്തി​നെ വി​ളി​ച്ച​ത്. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും ഖു​ത്തു​ബ​ക്ക് ഒ​രു​മി​ച്ചു​കൂ​ടു​ന്ന പ​രി​ച​യ​ക്കാ​രെ കാ​ണാ​ൻ അ​സു​ഖ​ബാ​ധി​ത​നാ​യ​തി​ന് ശേ​ഷ​വും പു​ഷ്ക​ര​ൻ പ​ള്ളി​യി​ൽ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. വ​രു​ന്ന​തി​ന് മു​മ്പ് അ​ബ്ദു​ൽ ബാ​സി​ത്തി​നെ വി​ളി​ക്കും. ഇ​ന്ന​ലെ​യും പ​തി​വു വി​ളി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ഫോ​ണെ​ടു​ത്ത​യു​ട​ൻ സം​സാ​രി​ച്ച് തു​ട​ങ്ങി​യ​തെ​ന്ന് പ​റ​ഞ്ഞു നി​ർ​ത്തി​യ​പ്പോ​ഴേ​ക്കും ബാ​സി​ത്തി​ന്റെ ക​ണ്ഠ​മി​ട​റി.

തൃ​ശൂ​ർ കു​റ്റൂ​ർ സ്വ​ദേ​ശി​യാ​ണ് 74കാ​ര​നാ​യ പു​ഷ്ക​ര​ൻ. പ​ള്ളി​യി​ലേ​ക്ക് പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന ഓ​രോ വി​ശ്വാ​സി​യെ​യും ചെ​റു പു​ഞ്ചി​രി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം വ​ര​വേ​ൽ​ക്കു​ക. പ്രാ​ർ​ഥ​ന​ക്കെ​ത്തു​ന്ന​വ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു​ന​ൽ​കും. അ​ഞ്ച് നേ​ര​ത്തേ ന​മ​സ്കാ​ര​വും അ​തി​ന്റെ സ​മ​യം സം​ബ​ന്ധി​ച്ചും കൃ​ത്യ​മാ​യ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. പ്രാ​ർ​ഥ​ന​ക്ക് മു​മ്പു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളെ​ല്ലാം കൃ​ത്യ​മാ​യി ന​ട​ത്തും. പ​ള്ളി​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ വ​ള​രെ ശ്ര​ദ്ധാ​ലു​വാ​യി​രു​ന്നു പു​ഷ്ക​ര​നെ​ന്ന് ബാ​സി​ത്ത് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

എ​ല്ലാ കാ​ര്യ​ങ്ങ​ളും വി​ശ്വ​സി​ച്ച് ഏ​ൽ​പി​ക്കു​മാ​യി​രു​ന്നു. ഞ​ങ്ങ​ൾ ഒ​രു ​സ​ഹോ​ദ​ര​നെ പോ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. പെ​രു​ന്നാ​ൾ അ​ട​ക്ക​മു​ള്ള വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പു​ഷ്ക​ര​നും സ​ജീ​വ​മാ​യി പ​ങ്കു​കൊ​ള്ളു​മാ​യി​രു​ന്നു -ബാ​സി​ത്ത് പ​റ​യു​ന്നു. അ​സു​ഖ​ബാ​ധി​ത​നാ​യി ഏ​റെ അ​വ​ശ​നാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​ള്ളി​യി​ലെ ജോ​ലി മ​തി​യാ​ക്കി​യ​ത്. വീ​ട്ടി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച മ​ര​ണ​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ പ​ള്ളി​യി​ൽ മ​ര​ണ​വാ​ർ​ത്ത ബോ​ർ​ഡി​ൽ എ​ഴു​തി അ​റി​യി​ച്ചു. അ​ബ്ദു​ൽ ബാ​സി​ത്ത്, മ​സ്ജി​ദ് ചീ​ഫ് ഇ​മാം ഇ​ബ്രാ​ഹിം ഫ​ലാ​ഹി, മി​ഥ്‍ലാ​ജ് ബാ​ഖ​വി എ​ന്നി​വ​ർ പു​ഷ്ക​ര​ന്റെ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്ര​സം​ഗ​ത്തി​ൽ ചീ​ഫ് ഇ​മാം പു​ഷ്ക​ര​ന്റെ സേ​വ​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ്ര​ത്യേ​കം അ​നു​സ്മ​രി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pushkaran, Watchman of Thrissur Chettiyangadi Juma Masjid for 15 Years, Passes Away
Next Story