വിശ്വാസത്തെ പ്രധാനമന്ത്രി തെരഞ്ഞടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കുന്നു- എം.എ ബേബി
text_fieldsകരുനാഗപ്പള്ളി: വിശ്വാസികളുടെ വിശ്വാസത്തെ നരേന്ദ്ര മോദി തെരഞ്ഞടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി.
പ്രധാനമന്ത്രിമാർ പിന്തുടർന്നുവന്ന മതസൗഹാർദ്ദ സമീപനത്തെ ഇല്ലാതാക്കുന്ന പ്രവൃത്തിയായിരുന്നു പ്രധാനമന്ത്രിയുടേത്.രാജ്യത്തെ ഒരു പ്രധാനമന്ത്രിമാരും ചെയ്യാത്ത കാര്യങ്ങളാണ് മോദി ചെയ്യുന്നത്. ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സർക്കാറുകളുടെ നയങ്ങൾ ചർച്ചചെയ്യേണ്ട വേദിയിലേക്കുള്ള തെരഞ്ഞെടുപ്പ് എന്ന രീതിയിലാവണം തെരഞ്ഞെടുപ്പു പ്രചാരണം.
എൽ.ഡി.എഫ് സ്ഥാനാർഥി ആർ. രാമചന്ദ്രെൻറ തെരഞ്ഞെടുപ്പ് പ്രചരണാർഥം സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയുമായി ഒത്തുതീർപ്പില്ല എന്ന പ്രഖ്യാപനം നടത്തുന്നതായിരിക്കണം ഇത്തവണത്തെ കേരളത്തിൻറെ തെരഞ്ഞെടുപ്പ് ഫലം. അതിനായി ഇടതുപക്ഷത്തെ വിജയിപ്പിക്കാൻ മുഴുവൻ മതേതരവാദികളും ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

