Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കടലിൽ കാണാതായ ആറു​ മത്സ്യത്തൊഴിലാളികളെ രക്ഷ​െപ്പടുത്തി
cancel
camera_alt

Representative image

Homechevron_rightNewschevron_rightKeralachevron_rightകടലിൽ കാണാതായ ആറു​...

കടലിൽ കാണാതായ ആറു​ മത്സ്യത്തൊഴിലാളികളെ രക്ഷ​െപ്പടുത്തി

text_fields
bookmark_border

പൊന്നാനി: മത്സ്യബന്ധത്തിനിടെ കടലിൽ കാണാതായ ആറു മത്സ്യത്തൊഴിലാളിക​ളെ രക്ഷപ്പെടുത്തി. ബോട്ട്​ പൂർണമായും മുങ്ങിപ്പോയി. മത്സ്യത്തൊഴിലാളികളാണ്​ ഇവരെ ക​ണ്ടെത്തിയത്​. നാസർ, കഞ്ഞൻബവു, മുനവീർ, സുബൈർ, ഷബീർ, എന്നിവരും ഒരു അന്തർ സംസ്​ഥാനത്തൊഴിലാളിയുമാണ്​ ബോട്ടിലുണ്ടായിരുന്നത്​.

വെള്ളിയാഴ്​ച​ പൊന്നാനിയിൽനിന്ന്​ മഹാലക്ഷ്​മി​ ബോട്ടിൽ മത്സ്യബന്ധനത്തിന്​ പോയ ഇ​ന്നലെ രാ​ത്രി പത്തുമണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു. ഉൾക്കടലിൽവെച്ച്​ ബോട്ട്​ തകർന്ന്​ വെള്ളം കയറുകയായിരുന്നു.

ബോട്ട്​ അപകടത്തിൽപ്പെട്ട വിവരം ബന്ധുക്കളെ ഫോണിൽ വിളിച്ച്​ അറിയിച്ചിരുന്നു. പിന്നാലെ ഫോൺ ഓഫായി. തുടർന്ന്​ കോസ്​റ്റ്​ഗാർഡും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Boat AccidentPonnaniFishermen missing
News Summary - Ponnani Rescued Six Fishermen who went Missing
Next Story