തൃശൂരിൽ മോദി വന്ന് പോയതൊഴിച്ചാൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് ഇക്കുറിയും മത്സരം
text_fieldsതൃശൂർ: അന്തിമവട്ട പ്രചാരണങ്ങൾ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ കടുത്ത മത്സരത്തിനാണ് ജില്ല സാക്ഷ്യം വഹിക്കുന്നത്. നരേന്ദ്ര മോദി വന്ന് പോയതൊഴിച്ചാൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് ഇക്കുറിയും മത്സരം. ലോക്സഭയിലെ പോരാട്ട വീര്യമൊന്നും ബി.ജെ.പിയിൽ കാണാനില്ല. തൃശൂരിൽ മാത്രമാണ് അതിന് വ്യത്യാസം. ബി.ജെ.പി സ്ഥാനാർഥി പത്മജ പ്രചാരണത്തിൽ ഇടതു -വലതു മുന്നണികൾക്കൊപ്പമുണ്ട്.
2021ൽ 13 മണ്ഡലങ്ങളിൽ ഒരിടത്തുമാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. ചാലക്കുടി. എൽ.ഡി.എഫ് -12. അൽപം ക്ഷീണമുണ്ടായാലും ജില്ല ഇടത്തോട്ടുതന്നെയാണ് അവസാനവട്ട ചായ്വ് പ്രകടിപ്പിക്കുന്നത്. അതേസമയം, യു.ഡി.എഫ് സ്ഥിതി മെച്ചപ്പെടുത്തും. ലോക്സഭയിൽ തെളിയിച്ച കരുത്തിന്റെ തുടർച്ച എൻ.ഡി.എ അവകാശപ്പെടുന്നുണ്ട്.
അഞ്ച് -എട്ട് സീറ്റുകളിൽ വിജയിക്കുമെന്നാണ് യു.ഡി.എഫ് അവകാശവാദം. തൃശൂർ, മണലൂർ, ചാലക്കുടി എന്നിവിടങ്ങളിൽ ജയം ഉറപ്പിക്കുന്നു. മൂന്ന് മണ്ഡലങ്ങൾ അനുകൂലമെന്നും അവർ കരുതുന്നു. ഒല്ലൂർ, പുതുക്കാട്, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ, കയ്പമംഗലം, ചേലക്കര എന്നിവിടങ്ങളിൽ കനത്ത മത്സരമുണ്ടെങ്കിലും എൽ.ഡി.എഫിനാണ് മേൽക്കൈ. തദ്ദേശത്തിലെ വോട്ടു പ്രകാരം എൽ.ഡി.എഫ് -11, യു.ഡി.എഫ് -രണ്ട് എന്നതാണ് സീറ്റുനില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

