Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തി; നിയമനങ്ങൾ രാഷ്ട്രീയ പിൻവാതിൽ വഴി

text_fields
bookmark_border
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തി; നിയമനങ്ങൾ രാഷ്ട്രീയ പിൻവാതിൽ വഴി
cancel

കണ്ണൂർ: എംേപ്ലായ്മെന്റ് എക്സ്േചഞ്ചുകളെ നോക്കുകുത്തിയാക്കി തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കരാർ നിയമനം. എംേപ്ലായ്മെന്റ് എക്സ്േചഞ്ചുകളെ മറികടന്നാണ് സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ താൽക്കാലിക ജീവനക്കാരെ രാഷ്ട്രീയ പിൻവാതിൽ വഴി നിയമനം നടത്തുന്നത്. ശരാശരി വരുമാനമുള്ള ഗ്രാമപഞ്ചായത്തുകളിൽ മിനിമം ആറ് തൊഴിലുറപ്പ് ജീവനക്കാർ, ഒരു ടെക്നിക്കൽ അസിസ്റ്റന്റ്, ഒരു പ്രോജക്ട് അസിസ്റ്റന്റ്, ഒരു കുടുംബശ്രീ അക്കൗണ്ടന്റ്, ഇതിനുപുറമെ, താൽക്കാലികാടിസ്ഥാനത്തിലുള്ള ഡ്രൈവർമാർ എന്നിവർ കരാർ ജീവനക്കാരാണ്. വിരലിലെണ്ണാവുന്ന ചില പഞ്ചായത്തുകൾ മാത്രമാണ് എംേപ്ലായ്മെന്റ് എക്സ്േചഞ്ച് വഴിയോ ചട്ടപ്രകാരമോ ചില ജീവനക്കാരെയെങ്കിലും നിയമിച്ചിരിക്കുന്നത്. മറ്റുള്ളവർ നിയമനം നേടിയത് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ്.

ഗ്രാമപഞ്ചായത്തുകളിൽ ആറ് ക്ലർക്കുമാർ, ഒരു ഹെഡ് ക്ലർക്ക് അല്ലെങ്കിൽ ജൂനിയർ സൂപ്രണ്ട്, ഒരു അസിസ്റ്റന്റ് സെക്രട്ടറി, ഒരു അക്കൗണ്ടന്റ്, ഒരു സെക്രട്ടറി എന്നിവർ മാത്രമാണ് സർക്കാർ ജീവനക്കാർ. ഗ്രാമപഞ്ചായത്തിലെ ജീവനക്കാരിൽ അമ്പതു ശതമാനത്തോളം വരുന്ന കരാർ ജീവനക്കാരിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഉൾപ്പെടെ പലരും സർക്കാർ ജീവനക്കാരെക്കാൾ അനിയന്ത്രിത അധികാരം കൈയാളുന്നുമുണ്ട്. പത്തു വർഷത്തിലധികമായി ഒരേ പഞ്ചായത്തിൽ തുടരുന്ന ഇവർ മാറിമാറിവരുന്ന സർക്കാർ ജീവനക്കാരെപോലും തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകൾ എടുക്കുന്നതുമൂലം സർക്കാറിനുപോലും കടിഞ്ഞാണിടാൻ കഴിയാത്ത അവസ്ഥയാണെന്ന് ആക്ഷേപമുയരുകയാണ്.

തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, ടെക്നിക്കൽ അസിസ്റ്റൻറ്, കുടുംബശ്രീ ജീവനക്കാർ, പ്രോജക്ട് അസിസ്റ്റൻറ് തുടങ്ങി ഹെൽത്ത് ഇൻസ്പെക്ടറിൽ എത്തിനിൽക്കുന്നു പ്രധാന കരാർ ജീവനക്കാരെ എംേപ്ലായ്മെന്റ് വഴി നിയമിച്ചാൽ ഒരു പരിധിവരെയെങ്കിലും രാഷ്ട്രീയസമ്മർദംമൂലമുള്ള പ്രശ്നങ്ങൾക്ക് തടയിടാനാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

ടെക്നിക്കൽ അസിസ്റ്റന്റ് അവധിയാകുന്ന ദിവസങ്ങളിൽ പഞ്ചായത്തിന്റെ പദ്ധതി നിർവഹണമടക്കമുള്ള പ്രവർത്തനങ്ങളുടെ വിവരങ്ങൾ വകുപ്പു മന്ത്രി ചോദിച്ചാൽ പോലും പഞ്ചായത്തിൽനിന്നും ലഭിക്കുകയില്ല. ഇതേ അവസ്ഥയാണ് തൊഴിലുറപ്പ്, കുടുംബശ്രീ, ധനകാര്യ കമീഷൻ ഗ്രാൻറ് വിനിയോഗം എന്നിവയിലും. സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിക്കുന്നതും കരാർ ജീവനക്കാരാണെന്നതും പരമാർഥമാണ്. തങ്ങളറിയാതെ അനധികൃത പേയ്മെൻറുകൾ നടന്നതിനാൽ വൻതുക തിരിച്ചടച്ച സെക്രട്ടറിമാർ സംസ്ഥാനത്താകമാനമുണ്ട്. തങ്ങളെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവുമായി സർക്കാറിനെയും കോടതികളെയും സമീപിക്കുമ്പോൾതന്നെ ഇവർ സംഘടിതമായി പണിമുടക്കിലേക്ക് പോയാൽ ലോക്കൽ ബോഡി ഭരണം ലോക്ക് ഡൗണിലേക്ക് എത്തുന്ന അവസ്ഥയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Political Backdoor Appointments Under Scrutiny
Next Story