Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ച സംഭവം: പൊലീസ് കേസെടുത്തു

text_fields
bookmark_border
പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ച സംഭവം: പൊലീസ് കേസെടുത്തു
cancel
camera_alt

നൗഷിജ

കൂറ്റനാട് (പാലക്കാട്): വെള്ളിയാഴ്ച പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഗർഭിണി മരിച്ച സംഭവത്തിൽ തൃത്താല പൊലീസ് കേസെടുത്തു. മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) മരിച്ചത്. സഹോദരൻ നയ്യൂർ കുളങ്ങര വീട്ടിൽ കെ.വി. മുഹമ്മദ്‌ നൗഫലിന്റെ പരാതിയിലാണ് കേസെടുത്തത്. ഒമ്പത് മാസം ഗർഭിണിയായ നൗഷിജയെ ഈ മാസം 16ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വെള്ളിയാഴ്ച രാവിലെ പത്തരക്ക് ഡോക്ടർ പരിശോധിക്കാനെത്തിയപ്പോൾ കുഴഞ്ഞു വീണതിനെ തുടർന്ന് വിദഗ്‌ധ ചികിത്സക്കായി വാണിയംകുളം സ്വകാര്യാശുപത്രിയിലെത്തിച്ചു. ഉച്ചക്ക് 12 മണിയോടെ ഡോക്ടർ പരിശോധിച്ചപ്പോൾ മരിച്ചിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷംബന്ധുക്കള്‍ക്ക് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police register case on death of pregnant woman at Pattambi Taluk Hospital
Next Story