Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനിയിൽ ഡ്യൂട്ടി...

പൊന്നാനിയിൽ ഡ്യൂട്ടി ചെയ്​ത മലപ്പുറത്തെയും എ.ആർ ക്യാമ്പിലെയും​ പൊലീസുകാർക്ക്​ കോവിഡ്​ 

text_fields
bookmark_border
പൊന്നാനിയിൽ ഡ്യൂട്ടി ചെയ്​ത മലപ്പുറത്തെയും എ.ആർ ക്യാമ്പിലെയും​ പൊലീസുകാർക്ക്​ കോവിഡ്​ 
cancel

മലപ്പുറം: പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മലപ്പുറം സ്​റ്റേഷനിലെ പൊലീസുകാരനും പടിഞ്ഞാറ്റുംമുറി എ.ആർ ക്യാമ്പിലെ ഡ്രൈവർക്കും കോവിഡ്​ സ്​ഥിരീകരിച്ചു. കോവിഡ്​ വ്യാപനം രൂക്ഷമായ പൊന്നാനിയിൽ ജോലി ചെയ്​തിരുന്നവരാണ്​ ഇരുവരും. 

മലപ്പുറം സ്​റ്റേഷനിലെ മറ്റു പൊലീസുകാരുമായി സമ്പർക്കമില്ലാത്തതിനാൽ ആരും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലെന്ന്​ എസ്​.പി യു. അബ്​ദുൽ കരീം അറിയിച്ചു. അതേസമയം, കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മതിയായ സുരക്ഷ ക്രമീകരണ​ങ്ങളില്ലാതെ ജോലി ചെയ്യുന്നതിൽ പൊലീസുകാർക്ക്​ കടുത്ത ആശങ്കയുണ്ട്​.

എ.ആർ ക്യാമ്പിലെ ബസിൽ ഡ്രൈവറായിരുന്ന ​െപാലീസുകാരൻ ​വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. പൊന്നാനിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാർക്ക്​ ഭക്ഷണം എത്തിച്ചുകൊടുത്തിരുന്നത്​ ഇദ്ദേഹമായിരുന്നു. പൊന്നാനി സ്​റ്റേഷനിലെ ​പൊലീസുകാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച​േതാടെ നിരീക്ഷണത്തിലായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്ന അഞ്ചു പേരെ നിരീക്ഷണത്തിലാക്കി. 

പൊലീസ്​ സ്​റ്റേഷനുകളുടെ പ്രവർത്തനം മുടക്കമില്ലാതെ നടക്കാൻ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ട​ുണ്ടെന്ന്​ എസ്​.പി പറഞ്ഞു. അടുത്ത ദിവസം മുതൽ എല്ലാ പൊലീസ്​ സ്​റ്റേഷനുകളിലും പകുതി പേർ മാത്രമായിരിക്കും ജോലിയിലുണ്ടാവുക. ഇവർ സ്​റ്റേഷനുമായി ബന്ധപ്പെട്ട താമസ സൗകര്യങ്ങൾ തന്നെ ഉപയോഗിക്കും. ഒരാഴ്​ച ജോലി ചെയ്​തതിന്​ ശേഷം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. ഇവർ പോകുന്ന മുറക്ക്​ അടുത്ത സംഘം ഡ്യൂട്ടിയിലെത്തുമെന്നും ആവശ്യമായ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും എസ്​.പി കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeponnaniMalappuram Policecovid 19
News Summary - police covid malappuram
Next Story