'ശിവശങ്കർ പാവാടാ...' സൈബർ പുലികൾ കാമ്പയിൻ ആരംഭിച്ചു, പരിഹാസവുമായി പി.കെ ഫിറോസ്
text_fieldsകോഴിക്കോട്: സ്വർണക്കടത്ത് കേസിൽ ഇനി മുഖ്യമന്ത്രിയുടെ ഭാവി ശിവശങ്കറിന്‍റെ കയ്യിയിലാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ചോദ്യം ചെയ്യലിൽ എല്ലാ ഉത്തരവാദിത്തങ്ങളും ശിവശങ്കർ ഏറ്റെടുക്കുമോ അതോ പിണറായി വിജയന്‍റെ പങ്കിനെ കുറിച്ച് പറയുമോ എന്നതാണ് ഇനി അറിയാനുള്ളതെന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.
ശിവശങ്കറിന് മുഖ്യമന്ത്രിയോടുള്ള 'ലോയൽറ്റി' എത്രത്തോമുണ്ടെന്ന് ഇനിയുള്ള ദിവസങ്ങളിൽ മനസ്സിലാക്കാനാകും. ശിവശങ്കറിന് ആത്മവിശ്വാസം പകർന്ന് നൽകാനായി 'ശിവശങ്കർ പാവാടാ...' കാമ്പയിൻ സൈബർ പുലികൾ ആരംഭിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം: സ്വർണക്കള്ളക്കടത്ത് കേസ് സ്വപ്ന സുരേഷിൽ നിന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയിൽ എത്തിയിരിക്കുകയാണു. ഇനി മുഖ്യമന്ത്രിയുടെ ഭാവി ശിവശങ്കറിന്‍റെ കയ്യിയിലാണ്.
ചോദ്യം ചെയ്യലിൽ എല്ലാ ഉത്തരവാദിത്തങ്ങളും ശിവശങ്കർ ഏറ്റെടുക്കുമോ അതോ പിണറായി വിജയന്‍റെ പങ്കിനെ കുറിച്ച് പറയുമോ എന്നതാണ് ഇനി അറിയാനുള്ളത്.
ശിവശങ്കറിന് മുഖ്യമന്ത്രിയോടുള്ള 'ലോയൽറ്റി' എത്രത്തോമുണ്ടെന്ന് ഇനിയുള്ള ദിവസങ്ങളിൽ നമുക്ക് മനസ്സിലാക്കാനാകും. ഏതായാലും ശിവശങ്കറിന് ആത്മവിശ്വാസം പകർന്ന് നൽകാനായി 'ശിവശങ്കർ പാവാടാ...' കാമ്പയിൻ സൈബർ പുലികൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.