പൊലീസ് വലയത്തിൽ പിറവം
text_fieldsപിറവം: വലിയ പള്ളി വിഷയവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മുതൽ പിറവവും പരിസരങ്ങളും പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു. എവിടെ തിരിഞ്ഞാലും െപാലീസ്. ലോഡ്ജുകളി ൽ താമസ സൗകര്യമോ ഹോട്ടലുകളിൽ ഭക്ഷണമോ കിട്ടാത്ത അവസ്ഥ. ബുധനാഴ്ച മുതൽ മിക്ക റോഡിലും ഗ താഗത നിയന്ത്രണമുണ്ടായിരുന്നു.വ്യാഴാഴ്ച രാവിലെ മുതൽ പിറവത്തെ പ്രധാനവീഥികളിൽ ഗതാഗതം നിയന്ത്രിച്ചു. പള്ളിക്കവലയിലും പള്ളിയുടെ താഴെയുള്ള റോഡുകളിലും പൂർണമായും ഗതാഗതം നിരോധിച്ചു.
ഒരുഘട്ടത്തിൽ എറണാകുളം, കോലേഞ്ചരി ഭാഗങ്ങളിലേക്കുള്ള ഗതാഗതം പാടെ സ്തംഭിച്ചു. സംഘർഷത്തിന് താൽക്കാലിക വിരാമമായെങ്കിലും പിറവത്ത് പൊലീസ് സാന്നിധ്യമുണ്ട്.
ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറുന്നതിനെ പ്രതിരോധിക്കാൻ നൂറുകണക്കിന് യാക്കോബായ വിശ്വാസികൾ പള്ളിയങ്കണത്തിലും പള്ളിക്കുള്ളിലുമായി തമ്പടിക്കുകയും പ്രാർഥനയജ്ഞം ആരംഭിക്കുകയും ചെയ്തിരുന്നു. പൊലീസ് നടപടിയുണ്ടായാൽ സമീപത്തെ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ചിലർ ഭീഷണി മുഴക്കി.
തങ്ങൾ മരിച്ചുവീണാലും പള്ളി വിട്ടിറങ്ങില്ലെന്ന് ഒട്ടേറെ സ്ത്രീകളും വയോധികരും പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിൽ മണ്ണെണ്ണ ഉൾപ്പെടെ എല്ലാ സാധനങ്ങളും നേരേത്തതന്നെ നീക്കിയതായി പൊലീസ് ഉറപ്പാക്കിയിരുന്നു.കരയിലെ സജ്ജീകരണങ്ങളോടൊപ്പം ആരെങ്കിലും പുഴയിൽ ചാടുന്ന സാഹചര്യമുണ്ടായാൽ രക്ഷിക്കാനുള്ള മുൻകരുതലോടെ അഗ്നിരക്ഷസേനയും മുങ്ങൽവിദഗ്ധർ ഉൾപ്പെടുന്ന സ്കൂബ വിഭാഗവും ചെറുബോട്ടുകളിൽ പൊലീസ് സേനയും പുഴയിൽ സജ്ജമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
