പ്രോഗ്രസ് റിപ്പോർട്ടുമായി മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ ‘പരീക്ഷ’
text_fieldsതിരുവനന്തപുരം: സർക്കാറിെൻറ രണ്ടാം വാർഷികത്തിന് മുന്നോടിയായി മുഖ്യമന്ത്രി മന്ത്രിമാരുടെ ‘പ്രോഗ്രസ് റിപ്പോർട്ട്’ തയാറാക്കുന്നു. ഒാരോ മന്ത്രിയും വകുപ്പുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പിണറായി വിജയൻ ആവശ്യപ്പെട്ടതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ലഭ്യമാക്കുന്ന പ്രത്യേക ഫോറത്തിൽ വകുപ്പിെൻറ പ്രവര്‍ത്തനം പൂരിപ്പിച്ച് നല്‍കണം.
നടപ്പാക്കിയ വികസന പദ്ധതികള്‍, ചെലവഴിച്ച തുക, നടപ്പാക്കാനിരിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍, സമയപരിധി തുടങ്ങിയ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ ചേര്‍ക്കേണ്ടത്. പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം പൂര്‍ത്തിയാക്കി എന്ന് വകുപ്പുകള്‍ക്ക് സ്വയം വിലയിരുത്തുന്നതിനുവേണ്ടിയാണ് ‘പരീക്ഷ’യെന്നാണ് വിശദീകരണം. മറ്റ് മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവർത്തന മികവ് മുഖ്യമന്ത്രി പരിശോധിക്കുേമ്പാൾ ഏറ്റവുമധികം വിമർശനം കേൾക്കുന്ന മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിെൻറ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ എങ്ങനെയാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എൽ.ഡി.എഫ് സർക്കാറിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വാർത്താസമ്മേളനങ്ങൾ നടത്താനും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുങ്ങുെന്നന്നാണ് വിവരം. സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾ വേണ്ടവിധം ജനങ്ങളിൽ എത്തുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തുടർച്ചയായി വാർത്താസമ്മേളനങ്ങൾ നടത്താൻ ധാരണയായത്.
എല്ലാ ആഴ്ചയും മുഖ്യമന്ത്രിയോ സീനിയർ മന്ത്രിയോ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കണമെന്നാണ് പൊതുവെ ഉയർന്ന അഭിപ്രായം. ചീഫ് സെക്രട്ടറി മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കുന്നതും ആലോചനയിലുണ്ട്.
സർക്കാറിെൻറ വാർഷികത്തോടനുബന്ധിച്ച് അച്ചടി, ദൃശ്യമാധ്യമങ്ങളുടെ എഡിറ്റർമാരുടെ യോഗം മുഖ്യമന്ത്രി പ്രത്യേകം വിളിച്ചുചേർക്കും. ഈ മാസം അവസാനവും മേയ് ആദ്യവുമാണ് യോഗങ്ങൾ വിളിച്ചുചേർക്കുകയെന്നാണറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
