Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ ആരോപണങ്ങൾ കോൺഗ്രസും ലീഗും ഏറ്റുപിടിച്ചു, ഇപ്പോൾ തിരിഞ്ഞുകൊത്തുന്നു -മുഖ്യമന്ത്രി

text_fields
bookmark_border
ആർ.എസ്​.എസ്​ ആരോപണങ്ങൾ കോൺഗ്രസും ലീഗും ഏറ്റുപിടിച്ചു, ഇപ്പോൾ തിരിഞ്ഞുകൊത്തുന്നു -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഖുർആ​ൻെറ മറവിൽ സ്വർണ കട​െത്തന്ന ആർ.എസ്​.എസ്​ - ബി.ജെ.പി ആരോപണം കോൺഗ്രസും മുസ്​ലിം ലീഗും ഏറ്റുപിടിക്കുകയായിരു​െന്നന്നും കാര്യങ്ങൾ ഇപ്പോൾ തിരിഞ്ഞുകൊത്തു​െന്നന്ന്​ ബോധ്യപ്പെട്ടപ്പോൾ ഇരുകൂട്ടരും ഉരുണ്ടുകളിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഖു​ർആനെ വിവാദഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നോ എന്ന്​ കോൺഗ്രസും മുസ്​ലിം ലീഗും സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബി.ജെ.പിക്കും ആർ.എസ്​.എസിനും അവരുടേതായ ലക്ഷ്യമുണ്ട്​. എന്തിന്​ ഇൗ ആരോപണങ്ങൾക്ക് യു.ഡി.എഫ്​ പ്രചാരണം കൊടുത്തു. ഇത്തരമൊരു കള്ളക്കടത്ത്​ നട​െന്നന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്ക്​ കത്തെഴുതിയത്​ യു.ഡി.എഫ്​ കൺവീനറല്ലേ. ആർക്കു വേണ്ടി, എന്തടിസ്​ഥാനത്തിൽ, എന്തിന്​ വേണ്ടിയായിരുന്നു ഇതെല്ലാം. മറ്റ്​ ഉദ്ദേശങ്ങൾക്ക്​ വേണ്ടി ഖുർആനെ ഉപയോഗിക്കേണ്ടിയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

സർക്കാറിനെ ഇടിച്ചുതാഴ്​ത്താൻ ശ്രമിക്കാൻ ഖുർആനെ തെറ്റായ രീതിയിൽ ഉപയോഗിക്കേണ്ടിയിരുന്നോ എന്ന്​ ആലോചിക്കണം. ഇപ്പോൾ കുഞ്ഞാലിക്കുട്ടിക്ക്​ ബോധോദയം ഉണ്ടാകുന്നുണ്ടെങ്കിൽ നല്ല കാര്യം. നേരത്തെ ഇതെല്ലാം പറയു​േമ്പാൾ എന്തായിരുന്നു ധരിച്ചത്​. വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കാൻ പാടുണ്ടായിരുന്നോ. ഇക്കാര്യമാണ്​ സി.പി.എം ചൂണ്ടിക്കാണിച്ചത്​.

സർക്കാറിനെ ​ആക്രമിക്കുന്നതിന്​ എന്തും ആയുധമാക്കാമെന്നാണ്​ പ്രതിപക്ഷം കരുതിയത്​. ഖുർആനെ ആദരിക്കുന്ന ലക്ഷോപലക്ഷം ആളുകളുണ്ട്​. തങ്ങൾക്ക്​ തെറ്റുപറ്റി എന്ന്​ തുറന്ന്​ പറഞ്ഞാൽ പോരെ. വിശുദ്ധഗ്രന്​ഥത്തോട്​ ഒരാൾ അനാദരവ്​ കാട്ടു​േമ്പാൾ ജനത്തിനുണ്ടാകുന്ന വികാരം വർഗീയവികാരമല്ല, ശരിയായ വികാരം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueTrivandrum Gold SmugglingPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story