Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്:...

പാലക്കാട്: സി.പി.എമ്മിന്‍റെ ഏഴ് സിറ്റിങ് എം.എൽ.എമാർ മത്സരിക്കും

text_fields
bookmark_border
പാലക്കാട്: സി.പി.എമ്മിന്‍റെ ഏഴ് സിറ്റിങ് എം.എൽ.എമാർ മത്സരിക്കും
cancel

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ സി.​പി.​എ​മ്മി​ന്റെ ഏ​ഴ് സി​റ്റി​ങ് എം.​എ​ൽ.​എ​മാ​ർ വീ​ണ്ടും ജ​ന​വി​ധി തേ​ടാ​നി​റ​ങ്ങു​മെ​ന്ന് സൂ​ച​ന. ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ കെ.​ഡി. പ്ര​സേ​ന​ൻ ഇ​ത്ത​വ​ണ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം. ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​ക്കാ​ട്, പാ​ല​ക്കാ​ട്, ചി​റ്റൂ​ർ, ആ​ല​ത്തൂ​ർ, പ​ട്ടാ​മ്പി, തൃ​ത്താ​ല, മ​ല​മ്പു​ഴ, ത​രൂ​ർ, കോ​ങ്ങാ​ട്, നെ​ന്മാ​റ, ഷൊ​ർ​ണൂ​ർ എ​ന്നി​ങ്ങ​നെ 12 മ​ണ്ഡ​ല​ങ്ങ​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. ഇ​തി​ൽ ചി​റ്റൂ​ർ മ​ണ്ഡ​ല​ത്തി​ൽ ജെ.​ഡി.​എ​സും മ​ണ്ണാ​ർ​ക്കാ​ട്, പ​ട്ടാ​മ്പി എ​ന്നി​വി​ട​ങ്ങ​ളി​ൽ സി.​പി.​ഐ​യും മ​റ്റി​ട​ങ്ങ​ളി​ൽ സി.​പി.​എ​മ്മു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ആ​ല​ത്തൂ​രി​ലും നെ​ന്മാ​റ​യി​ലും പു​തി​യ സ്ഥാ​നാ​ർ​ഥി​ക​ളു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, നെ​ന്മാ​റ​യി​ൽ സി​റ്റി​ങ് എം.​എ​ൽ.​എ കെ. ​ബാ​ബു മാ​റി​യാ​ൽ അ​ത് വി​ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​തോ​ടെ​യാ​ണ് ആ​ല​ത്തൂ​രി​ൽ മാ​ത്രം മാ​റ്റം മ​തി​യെ​ന്ന് തീ​രു​മാ​ന​മാ​യ​ത്. അ​തേ​സ​മ​യം, പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ പി. ​സ​രി​നെ സി.​പി.​എം പ​രി​ഗ​ണി​ക്കു​മോ എ​ന്ന​തും അ​റി​യാ​നു​ണ്ട്. ഷാ​ഫി പ​റ​മ്പി​ൽ ലോ​ക്‌​സ​ഭാം​ഗ​മാ​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​ത്വം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് സ​രി​ൻ കോ​ൺ​ഗ്ര​സ് വി​ട്ട് ഇ​ട​തു​പ​ക്ഷ​ത്തേ​ക്കെ​ത്തി​യ​ത്. സി.​പി.​എം സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും ബി.​ജെ.​പി​യു​ടെ സി. ​കൃ​ഷ്ണ​കു​മാ​റി​നും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് എ​ത്തി​യ​ത്. ഇ​ത്ത​വ​ണ മൂ​ന്നാം സ്ഥാ​ന​ത്തു​നി​ന്ന് മു​ന്നേ​റാ​നും വി​ജ​യം ഉ​റ​പ്പി​ക്കാ​നു​മാ​കും സി.​പി.​എ​മ്മി​ന്‍റെ ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Candidate listPalakkad NewsCPMLatest News
News Summary - Palakkad: Seven sitting MLAs of CPM will contest
Next Story