രാജിയിൽ നിന്ന് പിന്നോട്ടില്ലെന്ന് പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍; സംസ്ഥാന അധ്യക്ഷന് കത്ത് നൽകും
text_fieldsകെ. സുരേന്ദ്രൻ
പാലക്കാട്: യുവമോര്‍ച്ച നേതാവ് പ്രശാന്ത് ശിവനെ ബി.ജെ.പി ജില്ലാ അധ്യക്ഷനാക്കാനുള്ള നീക്കത്തിനെതിരെ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍മാര്‍. രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൗൺസിലർമാർ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ പ്രശാന്ത് ശിവന് അനുകൂലമായ നിലപാടിനെതിരെ സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, കൗണ്‍സിലര്‍മാരായ സ്മിതേഷ്, സാബു, ലക്ഷ്മണന്‍, വനിത എന്നിവരാണ് രാജി വെക്കുന്നത്.
ജില്ലാ അധ്യക്ഷനായി പ്രശാന്ത് ശിവനെ തിരഞ്ഞെടുത്ത തീരുമാനത്തിൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വിയോജിച്ചിരുന്നു. തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ നേതാക്കൾ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. പ്രശ്‌നത്തില്‍ സമവായത്തിനില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നിലപാട് എടുത്തതോടെ രാജി സന്നദ്ധത അറിയിച്ച് ഒരു വിഭാഗം നേതാക്കൾ ഇന്നുതന്നെ കത്ത് നൽകുമെന്ന് അറിയിച്ചു.
ജില്ലാ അധ്യക്ഷനായി പ്രശാന്ത് ശിവനെ നിയമിക്കാനുള്ള തീരുമാനം ദേശീയ നേതൃത്വവുമായി ആലോചിച്ച് എടുത്തതാണെന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. തീരുമാനത്തെ എതിർക്കുന്നവർ പാര്‍ട്ടിയിലുണ്ടാവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

