Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് ​പൊലീസ്​  

text_fields
bookmark_border
  • അന്തിമോപചാരം അർപ്പിക്കാൻ നിരവധിപേരെത്തി
കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് ​പൊലീസ്​  
cancel

കുഴൽമന്ദം: കഴിഞ്ഞദിവസം മാത്തൂർ പല്ലൻചാത്തനൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ രണ്ടു​ കുട്ടികളെ ശ്വാസംമുട്ടിച്ച്​ കൊലപ്പെടുത്തുകയായിരുന്നു​െവന്ന്​ പൊലീസ്​. പോസ്​റ്റ്​മോർട്ടം ചെയ്​ത ഡോക്​ടറുടെ പ്രാഥമിക റിപ്പോർട്ടി​​െൻറ​ വെളിച്ചത്തിലാണ്​ കുട്ടികളുടെ മരണംസംബന്ധിച്ച്​ വ്യക്​തത വന്നത്​. നേരത്തെ കുട്ടികൾ വിഷം ഉള്ളിൽചെന്നാണ്​ മരിച്ചതെന്ന്​ സംശയമുണ്ടായിരുന്നു.

യുവതി കുട്ടികളെ കൊലപ്പെടുത്തി തൂങ്ങിമരിച്ചതാകാമെന്നാണ്​ പൊലീസി​​െൻറ നിഗമനം. മാത്തൂർ പല്ലൻചാത്തനൂർ തേനംകാട് മഹേഷി​​െൻറ ഭാര്യ കൃഷ്ണകുമാരി (24), മക്കൾ ആഗ്​നേഷ് (അഞ്ച്), ആഗ്​േനയ (അഞ്ചു​ മാസം) എന്നിവരെയാണ്​ ശനിയാഴ്​ച പകൽ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. ആഗ്​നേഷ്​ കട്ടിലിലും ആഗ്​നേയ തൊട്ടിലിലുമാണ്​ കിടന്നിരുന്നത്​. ഇതേമുറിയിൽ കഴുക്കോലിൽ സാരിയിലാണ്​ കൃഷ്​ണകുമാരി തൂങ്ങിമരിച്ചത്​.

മുറിയിൽ റൊട്ടി, ശീതളപാനീ‍യം, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ  കുഞ്ഞി ​െൻറ പ്രസവത്തോടെ കൃഷ്ണകുമാരിക്ക് മനോരോഗം ഉള്ളതായി മഹേഷ് പറഞ്ഞു.  ഇതിന് മന്ത്രവാദം ഉൾപ്പെടയുള്ള ചികിത്സകൾ നടത്തിയിരുന്നതായി പറയുന്നു. പ്രസവത്തിനായി കൃഷ്ണകുമാരിയുടെ വീട്ടിലേക്കുപോയ ഇവർ രണ്ടു ദിവസം മുമ്പാണ്  ഭർതൃവീട്ടിലെത്തിയത്. ജില്ല ആശുപത്രിയിലെ പോസ്​റ്റ്​മോർട്ടത്തിനുശേഷം വീട്ടിൽ പൊതുദർശനത്തിനുവെച്ച മൂന്നുപേരുടെയും മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ  നിരവധിയാളുകളാണ് എത്തിയത്.  ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - palakkad family murder suicide kerala news
Next Story