Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് ധോണിയിൽ വീണ്ടും പുലി ഇറങ്ങി; പശുവിനെ കൊന്നു
text_fieldsbookmark_border
പാലക്കാട്: ധോണി മൂലപ്പാടത്ത് പുലി ഇറങ്ങിയതായി നാട്ടുകാർ. മൂലപ്പാടത്ത് ഷംസുദ്ധീെൻറ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിധ്യമുണ്ടെന്നാണ് പ്രഥമിക സ്ഥിരീകരണം.
വനംവകുപ്പ് ഉദ്യോഗസ്ഥരെ ആദ്യം വിവരമറിയിച്ചെങ്കിലും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും വനംവകുപ്പ് വേണ്ട നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. കൂട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. നേരത്തെയും ധോണിയിൽ പുലിയും ആനയും ഇറങ്ങിയിരുന്നു. വന്യമൃഗങ്ങൾ ഏറെ ഭീഷണിയുയർത്തുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

