പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് താപനില, കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ്, വിവിധ ജില്ലകളിൽ 37 ഡിഗ്രി വരെയും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്നത്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഫിസിക്കൽ വിദ്യാഭ്യാസം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്നും ഉത്തരവിട്ട് പാലക്കാട് കലക്ടർ. അംഗൻവാടികൾക്ക് നിയന്ത്രണമില്ല. അംഗൻവാടികളിൽ കുട്ടികളെ അയക്കണോ എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം. മാറ്റിവെക്കാനാകാത്ത പരീക്ഷകളുണ്ടെങ്കിൽ ചൂടിനെ അതിജീവിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയ ശേഷം നടത്താമെന്നും കലക്ടർ അറിയിച്ചു.
കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് വർധിക്കമെന്നും മുന്നറിയിപ്പിൽ പറയുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിക്കുമെന്നും പറയുന്നു.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കൊച്ചിയിൽ രണ്ടാം ദിനവും വേനൽ മഴ തുടരുകയാണ്. നഗരത്തിന്റെ പല മേഖലകളിൽ വൈകിട്ട് അഞ്ചിന് ശേഷമാണ് മഴ പെയ്തത്. ഇന്നലെ പെയ്ത മഴയിൽ ഗ്രാമീണ മേഖലയിലടക്കം വ്യാപകമായ കൃഷി നാശമുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

