പിറവത്ത് പള്ളിയിൽ സംഘർഷം; ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളിലെ വൈദികന്മാരാണ് ഏറ്റുമുട്ടിയത്
text_fieldsപിറവത്ത് പള്ളിയിൽ വൈദികന്മാർ പരസ്പ്പരം തമ്മിലടിക്കുന്നു
കൊച്ചി: എറണാകുളം പിറവം പള്ളിയിൽ തമ്മിലടിച്ച് വൈദികന്മാർ. ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങളിലെ വൈദികന്മാരാണ് പള്ളിയിൽ പരസ്പരം ഏറ്റുമുട്ടിയത്. പിറമാടം സെന്റ് ജോർജ് ബത്‌ലഹേം പള്ളിയിലാണ് വൈദികർ പരസ്പരം തമ്മിലടിച്ചത്.
പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് കോടതി അനുകൂല ഉത്തരവുമായിട്ടാണ് ഓർത്തഡോക്സ് വിഭാഗത്തിലെ രണ്ട് വൈദികർ പള്ളിയിലേക്ക് കയറിയത്. യാക്കോബായ വിശ്വാസികളുടെ കുർബാന നടക്കുന്നതിനിടയിലാണ് ഓർത്തഡോക്സ് വിഭാഗത്തിലെ രണ്ട് വൈദികർ പള്ളിക്കകത്ത് കയറി അവർക്ക് പ്രാർഥന സൗകര്യം ഏർപ്പെടുത്തണമെന്ന് പറഞ്ഞതിന് പിന്നാലെയാണ് വാക്കുതർക്കവും ഉന്തും തള്ളും ഉണ്ടായത്.
വാക്കേറ്റം ശക്തമായതോടെ പള്ളിയിലെ വിശുദ്ധ സ്ഥലങ്ങളിൽ കയറിവരെ വൈദികർ തമ്മിലടിച്ചു. കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾ വൈദികരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഇരു വിഭാഗങ്ങളിലെ വൈദികരും തമ്മിൽ പരസ്പ്പരം തമ്മിലടി തുടരുകയായിരുന്നു.
പള്ളിയിൽ പ്രാർഥനക്ക് സൗകര്യമൊരുക്കുന്നത് വരെ പിരിഞ്ഞുപോകില്ലെന്ന് പറഞ്ഞ ഓർത്തഡോക്സ് വിഭാഗം വൈദികർ പള്ളിയുടെ പുറത്തായി പ്രതിഷേധം നടത്തി. പിറവം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ വൈദികരുമായി പൊലീസ് ചർച്ച നടത്തുന്നുണ്ട്. എന്നാൽ, കോടതി ഉത്തരവ് പ്രകാരമാണ് പള്ളിയിൽ എത്തിയതെന്നും പ്രാർഥന നടത്താൻ അനുവദിക്കണമെന്നും ഓർത്തഡോക്സ് വൈദികർ വാദിച്ചു. തുടർന്ന്, കലക്ടറുടെ നേതൃത്വത്തിൽ ചർച്ചക്കായി ഇരു വിഭാഗങ്ങളെയും വിളിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

