Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഓഫീസ്​ സ്വർണകള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നത്​ മലയാളികൾക്ക്​ അപമാനം -ചെന്നിത്തല

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഓഫീസ്​ സ്വർണകള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നത്​ മലയാളികൾക്ക്​ അപമാനം -ചെന്നിത്തല
cancel

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ മ​ുഖ്യമന്ത്രിയുടെ ഓഫീസ്​ സ്വർണകള്ളക്കടത്തിന്​ കൂട്ടുനിൽക്കുന്നത്​ മലയാളികൾക്ക്​ അപമാനകരമാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇക്കാര്യങ്ങളെല്ലാം ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെ​ അധികാരത്തിൽ തുടരാൻ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു. 'മീഡിയ വൺ' ചാനലി​െൻറ ബ്രേക്ക്​ ഫാസ്​റ്റ്​ ന്യൂസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക ജനത ഏറ്റവും കൂടുതൽ ഇഷ്​ടപ്പെടുന്ന നാടാണ്​ കേരളം. അതിനാൽ തന്നെ ഇവിടുത്തെ ഭരണകൂടവും മാതൃകയാവേണ്ടതുണ്ട്​. മുഖ്യമന്ത്രിയുടെ ഓഫീസ്​ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും കള്ളക്കടത്തിനും കൂട്ടുനിൽക്കുന്ന അവസ്ഥയുണ്ടാകുമ്പോൾ അത്​ മുഖ്യമന്ത്രി അറിയേണ്ടതല്ലേ എന്നും സ്വന്തം ഓഫീസ്​ ഭരിക്കാൻ അറിയാത്ത മുഖ്യമന്ത്രിക്ക്​ നാട്​ ഭരിക്കാൻ എങ്ങനെ സാധിക്കുമെന്നും ​പ്രതിപക്ഷ നേതാവ്​ ചോദിച്ചു.

ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ മുഖ്യമന്ത്രി തയാറാവുന്നില്ല. പ്രതിപക്ഷ നേതാവി​െൻറ പ്രത്യേക മാനസികാവസ്ഥ കാരണമാണ്​ ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നാണ്​ മുഖ്യമന്ത്രി പറയുന്നതെന്നും കേരളത്തിലെ ജനങ്ങളുടെ മാനസികാവസ്ഥയാണ്​ ത​െൻറ മാനസികാവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. സ്വർണക്കടത്തു കേസിൽ സി.ബി.ഐ അന്വേഷണത്തിന്​ സർക്കാർ തയാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വർണക്കള്ളക്കടത്ത്​, തീവ്രവാദ പ്രവർത്തനം, രാജ്യത്തി​െൻറ സാമ്പത്തിക സ്ഥിതിയെ അട്ടിമറിക്കുന്ന പ്രവർത്തനങ്ങൾ പോലുള്ള ഷെഡ്യൂൾഡ്​ ​​ക്രൈമിൽപെട്ട വിഷയങ്ങളാണ്​ എൻ.ഐ.എ അന്വേഷിക്കുന്നത്​. എന്നാൽ നാല്​ വർഷമായി മുഖ്യമന്ത്രിയുടെയും എം. ശിവശങ്കറി​െൻറയും നേതൃത്വത്തിൽ ഒപ്പിട്ട രാജ്യാന്തര കരാറുകൾ, നിയമനങ്ങൾ​, ഒപ്പുവെച്ച്​ മറ്റ്​ ഉടമ്പടികൾ, മറ്റിടപാടുകൾ തുടങ്ങിയവയാണ്​ സി.ബി.ഐ അന്വേഷിക്കേണ്ടത്​. ഇക്കാര്യങ്ങൾ ചീഫ്​ സെക്രട്ടറി അന്വേഷിച്ചാൽ എന്ത്​ പുറത്തു വരാനാണ്​. ചീഫ്​ സെക്രട്ടറിയുടെ അന്വേഷണം ആരും വി​ശ്വസിക്കില്ല. ഗുരുതരമായ അഴിമതിയും സ്വജനപക്ഷപാതവും കൊള്ളയുമാണ്​ നാല് വർഷമായി നടന്നത്​. അതേക്കുറിച്ച്​ സമഗ്രമായ സി.ബി.ഐ അന്വേഷണം വേണം. അതുവരെ മുഖ്യമന്ത്രി രാജി വെക്കണമെന്നാണ്​ യു.ഡി.എഫി​െൻറ ആവശ്യമെന്നും പ്രതിപക്ഷ നേതാവ്​ പറഞ്ഞു.

മുഖ്യമന്ത്രി രാജി​ വെക്കണമെന്നും സ്വർണക്കള്ളക്കടത്ത്​ കേസ്​ സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള യു.ഡി.എഫി​െൻറ പ്രതിഷേധ സമരം 'സ്​പീക്ക്​ അപ്​ കേരള' കാമ്പയിനിന്​ തിങ്കളാഴ്​ച​ തുടക്കമായി. യു.ഡി.എഫ്​ എം.എൽ.എമാരും എം.പിമാരും നേതാക്കളും വീടുകളിലും പാർട്ടി ഓഫീസുകളിലുമായി സത്യാഗ്രഹത്തിൽ പ​ങ്കെടുക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalachennithalaTRIVANDRUM GOLD SMUGGLINGKerala News
Next Story