കഞ്ചാവെന്ന് പറഞ്ഞ് കമ്യൂണിസ്റ്റ് പച്ച ഉണക്കിവിറ്റു; യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ
text_fieldsപൊന്നാനി: കഞ്ചാവാണെന്നു പറഞ്ഞ് കമ്യൂണിസ്റ്റ് പച്ച ഉണക്കിപ്പൊടിച്ച് അരലക്ഷം രൂപക്ക് വിൽക്കുകയും കാശ് പോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി നാല് ലക്ഷം മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ചാലിശ്ശേരി ചെരിപ്പൂരിൽ മണിയാരകം കുന്ന് വീട്ടിൽ റിൻഷാദിനെയാണ് (24) അറസ്റ്റ് ചെയ്തത്.വിഡിയോ കോൺഫറൻസ് വഴി പ്രതിയെ പൊന്നാനി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി. മഞ്ചേരി സ്പെഷൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
സംഭവത്തിൽ മുഖ്യപ്രതി എടപ്പാൾ അയലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണിനെ (18) മൂന്നാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ തട്ടിക്കൊണ്ടുപോയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇനിയും ഒട്ടേറെപ്പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
