തിരുവനന്തപുരം-മുംബൈ റൂട്ടിൽ ഒരു പ്രതിദിന വിമാന സർവിസ് കൂടി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന സർവിസ് കൂടി തുടങ്ങുന്നു. ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സർവിസ് മേയ് 22ന് തുടങ്ങും.
ഈ റൂട്ടിലെ ഇൻഡിഗോയുടെ മൂന്നാമത്തെ പ്രതിദിന സർവിസാണിത്. ടിക്കറ്റ് ബുക്കിങ് തുടങ്ങി. പുതിയ സർവിസ് (6E 5114) രാവിലെ 6.20ന് മുംബൈയിൽനിന്ന് പുറപ്പെട്ട് 8.25ന് തിരുവനന്തപുരത്ത് എത്തും. മടക്കവിമാനം (6E 5116) തിരുവനന്തപുരത്തുനിന്ന് രാവിലെ 8.55ന് പുറപ്പെട്ട് 11ന് മുംബൈയിലെത്തും. ശംഖുംമുഖത്തെ ഡൊമസ്റ്റിക് ടെർമിനലിൽനിന്നാകും സർവിസ്. വിസ്താരയുടെ പുതിയ സർവിസ് ജൂൺ ഒന്നിന് തുടങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

