Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ഭാ​ത...

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ കാറിടിച്ചു തെറിപ്പിച്ച വയോധികന് ദാരുണാന്ത്യം

text_fields
bookmark_border
old man died who was hit by the car
cancel
camera_altചാക്കോ

പാ​ലാ: പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ വ​യോ​ധി​ക​ൻ നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് വീ​ടി​ന്​ സ​മീ​പം മ​രി​ച്ചു. പൈ​ക പ​ന്ത​പ്ലാ​ക്ക​ല്‍ പി.​വി. ചാ​ക്കോ​യാ​ണ്​ (84) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.15 ഓ​ടെ പാ​ലാ-​പൊ​ന്‍കു​ന്നം ഹൈ​വേ​യി​ല്‍ പൈ​ക​ക്ക്​ സ​മീ​പം ഏ​ഴാം മൈ​ലി​ൽ ചാ​ക്കോ​യു​ടെ വീ​ടി​ന​ടു​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

സു​ഹൃ​ത്തി​നൊ​പ്പം പ്ര​ഭാ​ത​സ​വാ​രി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് പൊ​ന്‍കു​ന്നം ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ചാ​ക്കോ​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍പ്പു​ങ്ക​ല്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ചാ​ക്കോ ഉ​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

മ​ടു​ക്ക​ക്കു​ഴി സ്വ​ദേ​ശി​യു​ടേ​താ​ണ് അ​പ​ക​ട​ത്തി​ല്‍പെ​ട്ട കാ​ര്‍. ഭാ​ര്യ: വൈ​ക്കം കു​രി​ശി​ങ്ക​ല്‍ ശാ​ന്ത​മ്മ. മ​ക്ക​ള്‍: ബി​ജി, റെ​ജി, സി​ജി. മ​രു​മ​ക്ക​ള്‍: ഷാ​ജി കെ. ​സി​റി​ള്‍ പ​ന്നി​മ​റ്റം, ജെ​സി തൃ​ശൂ​ർ, എം.​പി. ജോ​സ് തൃ​ശൂ​ര്‍. സം​സ്‌​കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedold manmorning walkcar
News Summary - old man died who was hit by the car
Next Story